മലയാളത്തിന്റെ മണി മുത്ത് കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഒരു വര്ഷം പൂര്‍ത്തിയാകുന്നു. ഇത്ര ചെറിയ പ്രായത്തിൽ കലാഭവൻ മണി മരിക്കാന്‍ ചില ശീലങ്ങള്‍ കാരണമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
ചാലക്കുടി നഗരസഭ നടത്തിയ മണി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സാധാരണക്കാരനായി ജീവിച്ച താരമായിരുന്നു മണിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ മണിയുടെ മരണത്തിന്റെ ദുരൂഹതയെ ചോദ്യം ചെയ്തുകൊണ്ടും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടും ബന്ധുക്കൾ നിരാഹാര സമരം നടത്തുകയാണ്. മണിയുടെ മരണത്തിലെ അന്വേഷണം പോലീസ് അട്ടിമറിച്ചെന്ന ആരോപണത്തിൽ പ്രതിഷേധിച്ചു ബന്ധുക്കൾ നിരാഹാരസമരം നടത്തുന്നടിനിടെയാണ് മുഖ്യമന്ത്രി മണിയുടെ മരണത്തിൽ ദുരൂഹത ഇല്ലെന്ന സൂചന ല്‍കിയത് .
മണിയുടെ സഹോദരങ്ങൾ നിരാഹാര സമര പന്തലിൽ നിന്ന് മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ എത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. മന്ത്രിമാരായ എസി മൊയ്‌തീൻ, ഇ ചന്ദ്രശേഖരൻ ഉൾപ്പടെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.
Post Your Comments