പാര്‍ലമെന്റില്‍ ഇരുചേരികളിലായി പടവെട്ടുന്ന എം.പിമാരായ ഇന്നസെന്റും പരേഷ് റാവലും രാഷ്ട്രീയം മറന്നു ഒന്നിച്ചു. ഐ.പി.എല്ലിനുവേണ്ടി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത പരസ്യചിത്രത്തിലാണ് ഇരുവരും ഒരുമിച്ചത്.
30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം 12 ഭാഷയിലാണ് ചിത്രീകരിക്കുക. പരേഷ് റാവലാണ് ഇതില്‍ നായകന്‍. ഓരോ ഭാഷയിലും അതത് ഭാഷയിലെ നടന്മാരാണ് പരേഷ് റാവലിനൊപ്പം പ്രത്യക്ഷപ്പെടുക. തെലുങ്കില്‍നിന്ന് ശ്രീറാം, കന്നഡയില്‍നിന്ന് രവിശങ്കര്‍, തമിഴില്‍നിന്ന് ഭാസ്‌കര്‍ തുടങ്ങി പ്രമുഖ നടന്മാരാണ് അഭിനയിക്കുന്നു.
ഇതിനുമുമ്പ് ‘മാലാമല്‍ വീക്കിലി’ ‘ഡോളി സജാ കെ രഖ്ന’ എന്നീ രണ്ടു പ്രിയദര്‍ശന്‍ ചിത്രങ്ങളില്‍ ഇന്നസെന്റും പരേഷ് റാവലും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.
Post Your Comments