CinemaKollywoodNEWS

കോളിവുഡിലെ സൂപ്പര്‍താരത്തിനൊപ്പം ചേരന്‍ വരുന്നു

തമിഴ് സിനിമയിലെ ശ്രദ്ധേയ സാന്നിദ്ധ്യം ചേരന്‍ വിജയ്‌ സേതുപതിയെ നായകനാക്കി ചിത്രമൊരുക്കുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളൊരുക്കിയ ചേരന്‍ ‘ഓട്ടോ ഗ്രാഫ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രേക്ഷക മനസ്സില്‍ ഇടം പിടിക്കുന്നത്. തമിഴ് സിനിമയില്‍ ആരാധകര്‍ ഏറെയുള്ള വിജയ്‌ സേതുപതിയെ നായകനാക്കി തമിഴ് ഹിറ്റ് മേക്കര്‍ ചേരന്‍ ഒരുക്കുന്ന ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് ഓരോ സിനിമാ പ്രേമിയും. ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

shortlink

Post Your Comments


Back to top button