നിറഞ്ഞ ചിരിയോടെ പ്രേക്ഷകമനസ്സില്‍ ഇന്നും നിറഞ്ഞു നില്കുന്ന കലാകാരനാണ് കലാഭവന്‍ മണി. മണിയുടെ ഓര്‍മ്മ ദിനത്തില്‍ നടന് സലിം കുമാര്‍ മണിയെ കുറിച്ചുള്ള ചില ഓര്‍മകള്‍ പങ്കുവയ്ക്കുമ്പോള്‍ വേദനിപ്പിക്കുന്ന ചില വസ്തുതകളും അദ്ദേഹം വെളിപ്പെടുത്തുന്നു.
മണിക്ക് മഹാനാകാന്‍ ഒന്ന് മരിക്കേണ്ടി വന്നു എന്നാണ് സലിം കുമാര്‍ പറയുന്നത്. ‘മണിയെ തലകറങ്ങി വീഴ്ത്താന്‍ മുൻകൈ എടുത്ത ഒരു നടന്, അദ്ദേഹത്തിന്റെ വേര്‍പാടില്‍ കണ്ണീര് പൊഴിക്കുന്നത് കണ്ടപ്പോള്‍ ഞെട്ടിപ്പോയിയെന്നും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റിസള്‍ട്ട് പ്രഖ്യാപിയ്ക്കുന്ന ദിവസം ഒരു വിഡ്ഢി എന്ന രീതിയില്‍ കളിയാക്കാന്‍ വേണ്ടി ശ്രമിച്ചവരാണ് ഇപ്പോള്‍ മാണിക്ക് വേണ്ടി കണ്ണീരോഴുക്കുന്നതെന്നും സലീം പറഞ്ഞു.
ഇത്രയൊക്കെ ക്രൂരത മണിയോട് കാണിച്ചിട്ട്, മണി മരിച്ചു കഴിഞ്ഞപ്പോള്‍, മണി ഞങ്ങളിലൂടെ ജീവിയ്ക്കുന്നു എന്ന് പറഞ്ഞ് കേട്ടപ്പോള്‍ ഒരു നാണമാണ് നമുക്കൊക്കെ തോന്നുന്നത് സലിം കുമാര്‍ പറയുന്നു.
മഴവിൽ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സര്‍ക്കസ് എന്ന പരിപാടിയുടെ പ്രമൊ വീഡിയോയില്‍ ആണ് ഇക്കാര്യങ്ങൾ പറയുന്നത്.
Post Your Comments