സിനിമാക്കാരനായി വളര്‍ന്ന അശോക് രാജ് തന്റെ പഴയ സുഹൃത്ത് ബാലനെ ഇപ്പോഴും ആത്മാര്‍ഥമായി സ്നേഹിക്കുന്നതും ആ ജീവിതത്തിനായി പാര്ത്ഥിക്കുന്നതും കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ അവിസ്മരണീയമാക്കി അവതരിപ്പിച്ചിട്ടുണ്ട്. അത്തരം ഒരു സന്ദര്‍ഭം അപ്രതീക്ഷിതമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജീവിതത്തില്‍ നടന്നു
സിനിമക്കാഴ്ചയോളം വരില്ലെങ്കിലും ഏതാണ്ട് സിനിമാക്കഥയോട് ചേര്‍ന്നു നില്ക്കും വിധമാണ് മഹാരാജാസ് കോളജ് മുറ്റത്ത് മമ്മൂട്ടി പഴയ കൂട്ടുകാരന് അബ്ദുള്‍ റഹ്മാനെ തിരിച്ചറിഞ്ഞത്. കൂട്ടുകാരന്റെ വട്ടപ്പേരടക്കം പൂര്‍വവിദ്യാര്‍ഥി സംഗമവേദിയില്‍ താരം ഓര്‍ത്തെടുത്തു.
പഴയ സഹപാഠി നാലു പതിറ്റാണ്ടിനിപ്പുറവും തന്നെ തിരിച്ചറിഞ്ഞതിന്റെ സന്തോഷത്തിലാണ് അബ്ദുള്‍ റഹ്മാനും. സമാനമായ ഒട്ടേറെ വൈകാരിക നിമിഷങ്ങള്‍ക്ക് മഹാരാജകീയ വേദി സാക്ഷ്യം വഹിച്ചു.
Post Your Comments