തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ കൊണ്ട് ഗായത്രി വീണയില്‍ 67 ഗാനങ്ങള്‍ മീട്ടി ലോകത്തിന്റെ നെറുകയിൽ എത്തിയ വൈക്കം വിജയലക്ഷ്മിയ്ക്ക് അഭിന്ദനം അറിയിച്ചുകൊണ്ട് എം ജയചന്ദ്രന്. കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അന്‍പത്തൊന്ന് പാട്ടുകളാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത് അനായാസം മറികടന്ന വിജയലക്ഷ്മി, അറുപത്തേഴ് പാട്ടുകളില്‍ വീണാവാദനം അവസാനിപ്പിക്കുകയായിരുന്നു. ആദ്യം ശാസ്ത്രീയ ഗാനവും പിന്നീട് സിനിമാ ഗാനവുമാണ് ഗായിക അവതരിപ്പിച്ചത്. വിജയലക്ഷ്മിയുടെ കച്ചേരിക്ക് മൃദംഗം വായിച്ചത് എം ജയചന്ദ്രനാണ്. ഗായത്രി വീണയില്‍ അഗാധമായ കഴിവുള്ള വിജയലക്ഷ്മിയുടെ റെക്കോര്‍ഡ് നേട്ടത്തില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം എം ജയചന്ദ്രന് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. മികച്ച സംഗീതജ്ഞയായ വിജയലക്ഷ്മിക്ക് സരസ്വതീ കടാക്ഷം ഇപ്പോഴും ഉണ്ടാകട്ടെയെന്നും അദ്ദേഹം കുറിക്കുന്നു.
വിവാഹശേഷം സംഗീതപരിപാടികള്‍ നടത്തരുതെന്ന് പ്രതിശ്രുതവരന് ആവശ്യപ്പെട്ടതിനാല്‍ വിജയലക്ഷ്മി വിവാഹത്തില്‍ നിന്ന് പിന്മാറിയെന്ന വാര്‍ത്ത ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വിജയലക്ഷ്മിയുടെ തീരുമാനം പ്രശംസിക്കപ്പെട്ടു.
Post Your Comments