കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയ പുതുമുഖങ്ങള്‍ മാത്രമുള്ള ചിത്രമാണ് അങ്കമാലി ഡയറീസ്. ഡബിള്‍ ബാരല്‍, ആമേന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ഒരുക്കിയ ഈ ചിത്രത്തെ പ്രശംസിച്ചു അജു വര്‍ഗ്ഗീസ് രംഗത്തെത്തിയിരിക്കുന്നു.
അജുവിന്റെ കുറിപ്പ് വായിക്കാം
ഒറ്റവാക്കിൽ; നന്നായി സുഖിച്ചു!!!
പെപ്പെയും, കുഞ്ഞുട്ടിയും, പോർക്ക് വർക്കിയും, ഭീമനും, രവിയും, രാജനും, SI ശാഹുൽ ഹമീദ് അങ്ങനെ സിനിമയിൽ പുതിയതായി വന്ന എല്ലാവരും സത്യം പറഞ്ഞാൽ ഞെട്ടിച്ചു കളഞ്ഞു. ഇത്രേ അഭിനയതക്കൾ തകർത്തഭിനയിച്ച ഒരു പുതുമുഖ ചിത്രം ഞാൻ ആദ്യം ആയി ആണ് കാണുന്നത്. ഓരോരുത്തർക്കായി എന്റെ ആത്മാർത്ഥമായ ആശംസകളും അഭിനന്ദനങ്ങളും.
നായകൻ, സിറ്റി ഓഫ് ഗോഡ്, ആമേൻ, (ഡബിൾ ബാരൽ കണ്ടിട്ടില്ല) ഇപ്പോൾ അങ്കമാലി, എല്ലാം മികച്ചതും വേറിട്ടതും. വിസ്മയിപ്പിച്ച ഒരു കൂട്ടം സിനിമകൾ ചേട്ടാ. നന്ദി !!!
ഗിരീഷ് ഗംഗാധരൻ താങ്കൾ ആണ് താരം !!!
നമിച്ചു, വിസ്മയിപ്പിച്ചു
ഒരു നാടിന്റെ ആത്മാവ് നന്നായി അറിയാവുന്ന ജീവിത അനുഭവങ്ങൾ നിറഞ്ഞ ആൾക്ക് മാത്രമേ ഇത് എഴുതാൻ പറ്റു, കാര്യം ഇതിൽ പറഞ്ഞതെല്ലാം ചെമ്പൻ ചേട്ടൻ ഞങ്ങളോട് പറഞ്ഞ അങ്കമാലിയിലെ യഥാർത്ഥ കഥകൾ ആണ്, ഇനിയും പ്രതീക്ഷിക്കുന്നു ഏട്ടാ താങ്കളുടെ അനുഭവങ്ങൾ സിനിമകൾ ആയി കാണാൻ. കൂടെ ഒരുപാട് സന്തോഷവും; താങ്കൾ കണ്ട ആ സ്വപ്നം നല്ല നിലയിൽ വിജയിച്ചു കാണുമ്പോൾ.
പ്രാഞ്ചിയേട്ടൻ… മഹേഷിന്റെ പ്രതികാരം.. അങ്കമാലി ഡയറീസ്….
ഉയരട്ടെ അങ്ങനെ മലയാളം സിനിമ !!!
Post Your Comments