CinemaGeneralNEWS

സ്ത്രീസുരക്ഷയും സ്വാതന്ത്ര്യവും പൂര്‍ണമായും നടപ്പാവാതെ വനിതാദിനം ആഘോഷിക്കുന്നതിൽ എന്ത് അര്‍ത്ഥം; മഞ്ജു വാര്യര്‍

മാര്‍ച്ച്‌ 8 വനിതാ ദിനം. എന്നാല്‍ കേരളത്തില്‍ ഇന്ന് സ്ത്രീയ്ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. സ്ത്രീസുരക്ഷയും സ്വാതന്ത്ര്യവും പൂര്‍ണമായും നടപ്പാവാതെ വനിതാദിനം ആഘോഷിക്കുന്നതിൽ എന്ത് അര്‍ത്ഥമാണുള്ളത് നടി മഞ്ജു വാര്യര്‍ ചോദിക്കുന്നു. മാധ്യമം ലിറ്റററി ഫെസ്റ്റിന്‍െറ രണ്ടാംദിനത്തില്‍ സ്ത്രീ സുരക്ഷിതത്വവും സ്വാതന്ത്ര്യവും എന്നാ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു താരം. തന്‍െറ അടുത്ത കൂട്ടുകാരിയായ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയെ മാത്രം കുറ്റം പറയുന്നതിൽ അര്‍ഥമില്ലെന്ന് മഞ്ജു പറഞ്ഞു. സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്ന കാലത്ത് വാനിതാ ദിനത്തിനാല്ല പ്രാധാന്യമെന്ന് ഡബിങ് ആര്‍ട്ടിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ ഭാഗ്യലക്ഷ്മിയും അഭിപ്രായപ്പെട്ടു.
സമൂഹത്തിലെ കാര്യം സിനിമയിലും പ്രതിഫലിക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ മാധ്യമങ്ങളിലെ ആക്രമണവും ആമിയെന്ന സിനിമയിലഭിനയിക്കുന്നതിന്‍െറ സന്തോഷത്തെക്കുറിച്ചും മഞ്ജു സംസാരിച്ചു. തസ്രാക് വേദിയിലെ നിറഞ്ഞ സദസ്സിലാണ് മഞ്ജു-ഭാഗ്യലക്ഷ്മി സംഭാഷണം അരങ്ങേറിയത്.

shortlink

Related Articles

Post Your Comments


Back to top button