BollywoodCinemaGeneralNEWS

സോഷ്യല്‍ മീഡിയയെക്കുറിച്ച് പൃഥ്വിരാജിന്റെ അഭിപ്രായം

എന്തും ആര്‍ക്കും തുറന്നു പറയാനും വിമര്‍ശിക്കാനും പറ്റിയ മികച്ചയിടമാണ് സോഷ്യല്‍ മീഡിയ. ഈ സമൂഹ മാധ്യമത്തെ കൃത്യമയി ഉപയോഗിക്കുന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും മൂര്‍ച്ചയുള്ള വാക്കുകളില്‍ സംസാരിച്ചതും ഇടപെട്ടതും മലയാളത്തിന്റെ ഈ യുവതാരം പൃഥ്വി തന്നെ. ബോളിവുഡ് പോലും ചര്‍ച്ച ചെയ്ത ഈ സോഷ്യല്‍ മീഡിയ പോസ്റ്റുകളെക്കുറിച്ച് ചോദിച്ചാലുമുണ്ട് പൃഥ്വിക്ക് വ്യക്തവും കൃത്യവുമായ മറുപടി.

തന്റെ പ്രേക്ഷകരോട് തുറന്ന് സംവദിക്കാന്‍ പറ്റിയ മീഡിയയാണത്. എനിക്ക് പറയണമെന്ന് തോന്നിയ ജനറല്‍ കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ സോഷ്യല്‍ മീഡിയയേക്കാള്‍ നല്ല മറ്റെരാരു മാധ്യമമില്ലയെന്നു പൃഥ്വി പറയുന്നു. മാര്‍ച്ച് ലക്കം സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിനു നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി തന്റെ അഭിപ്രായം വ്യക്തമാക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button