BollywoodCinemaGeneralNEWS

വിവാഹത്തെക്കുറിച്ച് സുസ്മിത സെന്‍ വെളിപ്പെടുത്തുന്നു

ബോളിവുഡ് റാണിയും മുന്‍ ലോക സുന്ദരിയുമായ സുസ്മിത സെന്‍ തന്റെ വിവാഹത്തെക്കുറിച്ച് പറയുന്നു. വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ താന്‍ ഇപ്പോഴും വിവാഹത്തില്‍ നിന്ന് അകന്നു നില്‍ക്കുന്നു എന്ന് വ്യക്തമാക്കി സുസ്മിത എത്തി.

എന്തുകൊണ്ടാണ് ഇപ്പോഴും തനിച്ചു കഴിയുന്നതെന്ന് എല്ലാവരും ചോദിക്കുന്നു. എന്തുകൊണ്ട് തനിച്ചായിക്കൂടാ എന്ന് താന്‍ തിരിച്ചു ചോദിക്കുന്നുവെന്നും താരം പറയുന്നു. തന്റെ നിലപാടില്‍ താന്‍ സുരക്ഷിതയാണ്. ഇങ്ങനെയായിരിക്കുമ്പോള്‍ തന്നെ മറ്റുള്ളവരുടെ നിലപാടുകളെ ബഹുമാനിക്കാനും, അഭിനന്ദിക്കാനും തനിക്ക് കഴിയുന്നുണ്ടെന്നും താരം വ്യക്തമാക്കി. തന്നെ സംബന്ധിച്ചിടത്തോളം തീകൊണ്ടു കളിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളെ കാണാനിരിക്കുന്നതേയുള്ളുവെന്ന് സുസ്മിത പറയുന്നു.

വിവാഹം കഴിച്ചില്ലെങ്കിലും 16 വയസ്സുകാരി അലീസയുടേയും എട്ടു വയസ്സുകാരി റെനീയുടെയും അമ്മ വേഷം സുസ്മിത മികച്ചതാക്കുന്നു. മക്കളോടൊത്തുള്ള ഓരോ സന്തോഷവും ഈ അമ്മ ആസ്വദിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button