CinemaGeneralNEWS

”പെണ്‍കുട്ടികളേ നിങ്ങള്‍ കാത്തിരുന്ന മാതൃക ഇവരാണ്” വിജയലക്ഷ്മിയുടെ തീരുമാനത്തെ അഭിനന്ദിച്ച് റിമ കല്ലിങ്കല്‍

 

പ്രതിശ്രുതവരന്റെ ചില ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കാതെ വന്നതോടെ വിവാഹം വേണ്ടെന്ന് വച്ച ഗായിക വൈക്കം വിജയലക്ഷ്മിയുടെ തീരുമാനത്തെ അഭിനന്ദിച്ച് റിമ കല്ലിങ്കല്‍. നിശ്ചയിച്ച വിവാഹം വേണ്ടെന്ന് വയ്ക്കാനുള്ള കാരണം വിശദീകരിച്ച് വിജയലക്ഷ്മി മാധ്യമങ്ങളോട് സംസാരിച്ച വാക്കുകള്‍ പങ്കുവച്ചാണ് പെണ്‍കുട്ടികളേ നിങ്ങള്‍ കാത്തിരുന്ന മാതൃക ഇവരാണ് എന്ന് റിമ പറയുന്നത്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് റിമ വിജയ ലക്ഷ്മിയെ അഭിനന്ദിക്കുന്നത്.

”വിവാഹം വേണ്ടെന്നുവച്ച രാത്രി എനിക്കൊരു കച്ചേരിയുണ്ടായിരുന്നു. അന്നത്തെ ആ കച്ചേരിയോളം ആസ്വദിച്ച് സമീപകാലത്തൊന്നും ഞാന്‍ പാടിയിട്ടില്ല എന്നും അന്ന് താന്‍ സ്വതന്ത്രയായതുപോലെ തോന്നി. എന്നെ ചുറ്റിവരിയുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞതുപോലെ. അന്ന് ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങി” വിജയലക്ഷ്മിയുടെ ഈ വാക്കുകളാണ് റിമാ കല്ലിങ്കല്‍ അഭിനന്ദനത്തോടൊപ്പം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.

ആണ്‍കുട്ടികളോട് വിവാഹത്തിന് ശേഷം തൊഴില്‍ ഉപേക്ഷിക്കണമെന്ന് ആരും ആവശ്യപ്പെടാറില്ല. പക്ഷേ പെണ്ണിന് ആ സ്വാതന്ത്ര്യം ഇപ്പോഴുമില്ലെന്നും റിമാ പറയുന്നു.

ഗായികയായി പ്രോഗ്രാമുകള്‍ പാടില്ലെന്നും സംഗീത അധ്യാപികമായി തുടരണമെന്നും വൈക്കം വിജയലക്ഷ്മിയോട് വരന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാര്‍ച്ചില്‍ നടക്കാനിരുന്ന വിവാഹം ഉപേക്ഷിക്കാന്‍ ഗായിക തയ്യാറായത്.

shortlink

Related Articles

Post Your Comments


Back to top button