കോളിവുഡില്‍ ഇപ്പോള്‍ ധനുഷിനെ വിവാദം വിട്ടൊഴിയുന്നില്ല. പാര്‍ട്ടിക്കിടയില്‍ ധനുഷിന്റെ കൂടെ വന്ന ആരോ തന്നെ പീഡിപ്പിച്ചുവെന്നു ആരോപിച്ച ഗായിക സുചിത്ര ധനുഷിനെതിരെ വീണ്ടും രംഗത്ത്. താരത്തിനു നേരെ ഗുരുതരമായ ലൈംഗിക ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.
നേരത്തേ സുചിത്ര ട്വീറ്റ് ചെയ്ത ചിത്രങ്ങള്‍ സൃഷ്ടിച്ച വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പാണ് പുതിയ വെളിപ്പെടുത്തല്‍. ധനുഷും സംഗീതസംവിധായകന് അനിരുദ്ധും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സുചിത്രയുടെ പുതിയ ആരോപണം. കഴിഞ്ഞയാഴ്ച ഒരു പാര്‍ട്ടിക്ക് പോയപ്പോഴായിരുന്നു സംഭവമെന്നും താന്‍ കുടിച്ച മദ്യത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത ശേഷം തന്നെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നുവെന്നുമാണ് സുചിത്രയുടെ ട്വീറ്റ്.
നേരത്തെ ധനുഷ്, തൃഷ, അനിരുദ്ധ്, ആന്‍ഡ്രിയ തുടങ്ങിയവരുടെ സ്വകാര്യ ചിത്രങ്ങളാണ് സുചിത്ര ട്വീറ്റ് ചെയ്തിരുന്നത്. നടി സഞ്ജിത ഷെട്ടിയുടേതെന്ന പേരില്‍ ഒരു നഗ്ന വീഡിയോയും സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വിട്ടിരുന്നു. ഇത് തന്റെ വീഡിയോ അല്ല എന്ന് പറഞ്ഞ് സഞ്ജിത രംഗത്ത് വന്നിരുന്നു. എന്നാല്‍ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ട് ഇപ്പോള്‍ ഹാക്ക് ചെയ്യപ്പെട്ടോ എന്ന സംശയത്തിലാണ്.
Post Your Comments