BollywoodCinemaGeneralNEWS

അഭിഷേക്- ഐശ്വര്യ ബന്ധത്തിനുള്ളില്‍ വിള്ളല്‍! കാരണം മകള്‍ ആരാധ്യയോ?

ബോളിവുഡിലെ താര കുടുംബമായ അഭിഷേക്- ഐശ്വര്യ ബന്ധത്തിനുള്ളില്‍ വിള്ളല്‍ വീണെന്ന് കിംവദന്തി പരക്കുന്നു. അഭിഷേക്- ഐശ്വര്യ താരദമ്പതികള്‍ തമ്മില്‍ വഴക്കിലാണെന്നാണ് കിംവദന്തികള്‍ . അതിന് കാരണം മകള്‍ ആരാധ്യ ബച്ചനാണെന്നും പറയപ്പെടുന്നു. ഹിന്ദി ഓണ്‍ലൈന്‍ പോര്‍ട്ടലായ അമര്‍ ഉജാല ആണ് താരങ്ങളുടെയിടയില്‍ മകളുടെ ഭാവിയെ കുറിച്ച് തര്‍ക്കം നടക്കുന്നതായി വാര്‍ത്ത ആദ്യം നല്കിയത്. എന്നാല്‍ ആരോപണത്തിനെതിരെ താരങ്ങള്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അഭിഷേകിന് മകള്‍ ആരാധ്യയെ ചെറുപ്പത്തിലെ അഭിനയിപ്പിക്കണമെന്നും അവള്‍ നല്ലൊരു ബോളിവുഡ് നടിയാവാണമെന്നാണ് ആഗ്രഹം. എന്നാല്‍ ഐശ്വരിക്ക് മകള്‍ അഭിനയ രംഗത്ത് തിളങ്ങി നില്‍ക്കുന്നതിനോട് താല്‍പര്യം ഇല്ലെന്നും ഈ തീരുമാനത്തിന്റെ പേരില്‍ താരങ്ങള്‍ തമ്മില്‍ വഴക്ക് നടക്കുകയാണെന്നുമാണ് വാര്‍ത്ത.

എന്നാല്‍ ഇത്തരം കിംവദന്തികള്‍ എളുപ്പത്തില്‍ ഒഴിവാക്കാന്‍ കഴിയില്ലെന്ന് താരങ്ങള്‍ അഭിപ്രായപ്പെട്ടു . ആരാധ്യയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ നോക്കുന്നത്. ആരാധ്യ അനാവശ്യ വേദികളില്‍ തിളങ്ങി നില്‍ക്കുന്നത് ഇഷ്ടമല്ലെന്നും താരങ്ങള്‍ വ്യക്തമാക്കുന്നു.

മാസങ്ങള്‍ക്ക് മുന്‍പ് ട്വിറ്ററിലൂടെ ആരാധകരുമായി അഭിഷേക് ആരാധ്യയെ കുറിച്ച് സംസാരിച്ചിരുന്നു. മകളുടെ ഇഷ്ടത്തിന് അവളെ വളര്‍ത്താനാണ് താന്‍ ആഗ്രഹിക്കുന്നത്. അവളുടെ ഇഷ്ടം എന്താണോ അത് അവള്‍ തന്നെ തിരഞ്ഞെടുക്കട്ടെ എന്നും തന്റെ ഇഷ്ടവും അതാണെന്നും അഭിഷേക് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button