ബോളിവുഡ് താരവും സെയ്ഫ് അലിഖാന്റെ ഭാര്യയുമായ കരീനയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് കങ്കണ. സുഹൃത്ത് എന്ന വാക്ക് ഇന്ന് വെറുതെ ഉപയോഗിക്കുന്ന വാക്കായി മാറിയിരിക്കുന്നുവെന്ന് കരീന പറയുന്നു. പക്ഷേ ഞാനും കങ്കണയുമായി അങ്ങനെയൊരു അടുപ്പമല്ലെന്നും കരീന വിശദീകരിക്കുന്നു. വര്‍ഷങ്ങളായി അറിയാവുന്നവരുമായി നിങ്ങള്‍ സൗഹൃദത്തിലായിരിക്കും. സിനിമാ മേഖലയില്‍ നമ്മള് ആളുകളെ കാണുകയും ഇടപെടുകയും ചെയ്യും.അങ്ങനെ ഇടപെട്ടിട്ടുള്ളതില്‍ നല്ലൊരു വ്യക്തിയാണ് കങ്കണയെന്നും താരം പറയുന്നു. എന്നെ പോലെയാണ് കങ്കണയുടെ സ്വഭാവവും അവര്‍ മനസ്സിലുള്ളത് തുറന്നു പറയും. അതുകൊണ്ടാണ് ഞങ്ങള്‍ ഇത്രയും വലിയ സൗഹൃദത്തിലായതെന്നും കരീന പറയുന്നു.
Post Your Comments