നവഗാതനായ ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കന്‍ അപാരത 90-കളിലെ ക്യാമ്പസ് രാഷ്ട്രീയം പങ്കുവെയ്ക്കുന്ന ചിത്രമാണ്. കഴിഞ്ഞ ദിവസം തിയേറ്ററില്‍ എത്തിയ ഈ ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകരടങ്ങുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികളാകും ഒരു മെക്‌സിക്കന്‍ അപാരതയെ ഏറ്റെടുത്തതെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസ്.
ഇന്നത്തെ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവര്‍ തിയറ്ററിലേക്ക് ഈ ചിത്രം കാണാന്‍ എത്തിയതില്‍ അത്ഭുതപ്പെടാനില്ലയെന്നും മഹാരാജാസ് പോലൊരു കോളെജിലും കേരളത്തിലും എസ്എഫ്‌ഐ സൃഷ്ടിച്ച പൊതുബോധം തന്നെയാണ് ഈ സിനിമ പ്രത്യക്ഷത്തില്‍ ഇങ്ങനെ ആഘോഷിക്കപ്പെടാന്‍ കാരണമെന്നും ജെയ്ക് പറയുന്നു. എസ്എഫ്‌ഐയുടെ ചരിത്രത്തോട് സിനിമ നീതി പുലര്‍ത്തുന്നുണ്ടോ എന്നുളള കാര്യം കണ്ടതിനുശേഷം പറയാമെന്നും ജെയ്ക്ക് കൂട്ടിച്ചേര്‍ത്തു. ഇതുവരെ സിനിമ കണ്ടിട്ടില്ല. ഉടന്‍ തന്നെ കാണും.
വിദ്യാര്‍ത്ഥി രാഷ്ട്രീയവും കാമ്പസ് പ്രണയവും പശ്ചാത്തലമായ ഒരു മെക്‌സിക്കന്‍ അപാരതയില്‍ ടോവിനോ തോമസ് ആണ് നായകന്‍. കൊച്ചിയും പാലക്കാടുമടക്കമുള്ള പല തിയേറ്ററുകളിലും ക്യാമ്പസില്‍നിന്ന് വിദ്യാര്‍ഥികള്‍ ആദ്യ ഷോകള്‍ക്ക് കൂട്ടമായി എത്തുകയും. പല തീയേറ്ററുകള്‍ക്കുള്ളിലും പലപ്പോഴും എസ്എഫ്ഐ അനുകൂല മുദ്രാവാക്യങ്ങള്‍ മുഴന്ഗുകയും ചെയ്തു. എന്നാല്‍ പാലക്കാട് പ്രിയതമയില്‍ ചെങ്കൊടിയുമേന്തിയാണ് ഒരു സംഘം വിദ്യാര്‍ഥികള്‍ എത്തിയത്. ചിത്രത്തില്‍ എസ് എഫ് ഐ, കെഎസ് യു എന്നീ പേരുകളിലാണ് ഇടത്, വലത് വിദ്യാര്‍ഥിസംഘടനകളെ ചിത്രീകരിച്ചിരിക്കുന്നത്.
എന്നാല്‍ ചിത്രത്തില്‍ കെഎസ് യുവിനെ പരിഹസിച്ചെന്ന് നേരത്തെ വിമര്‍ശനമുണ്ടായിരുന്നു. ഇതിന് പിന്നാലെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ തനി പൈങ്കിളിയായിട്ടാണ് ആദ്യ കാഴ്ചയില്‍ തോന്നിയതെന്ന് കോണ്‍ഗ്രസ് നേതാവും കെ എസ് യു മുന്‍ പ്രസിഡന്റുമായ പി സി വിഷ്ണുനാഥും വ്യക്തമാക്കിയിരുന്നു. സിനിമ പുറത്തിറങ്ങുംമുമ്പേ ഇത്തരമൊരു വിമര്‍ശനമുയര്‍ത്തിയ വിഷ്ണുനാഥിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ഉയര്‍ന്നു.
Post Your Comments