എഴുത്തുകാരി സംവിധായിക, ഗായിക എന്നീ പേരുകള്‍ക്കപ്പുറത്ത് നര്‍ത്തകി എന്ന മേല്‍വിലാസം കൂടി നേടിയെടുക്കുകയാണ് നടന് ധനുഷിന്റെ ഭാര്യയും സൂപ്പര്‍താരം രജനീകാന്തിന്റെ മകളുമായ ഐശ്വര്യ ധനുഷ്.
അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഐശ്വര്യ നൃത്തം ചെയ്യും. ജെന്‍ഡര്‍ ഇക്വാളിറ്റിയുടെ ഇന്ത്യയിലെ യു.എന്‍ ഗുഡ്വില് അംബാസഡറായ ഐശ്വര്യ ധനുഷ് ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നൃത്തം ചെയ്യാന്‍ ലഭിച്ച അവസരം വലിയ അംഗീകാരമായാണ് കാണുന്നതെന്ന് പറഞ്ഞു.
പ്രശസ്ത നര്‍ത്തകി മീനാക്ഷി ചിത്തരഞ്ജന് കീഴിലാണ് ഐശ്വര്യ നൃത്തം അഭ്യസിക്കുന്നത്. 3 എന്ന ചിത്രത്തിലൂടെ സംവിധായികയായ ഐശ്വര്യ ധനുഷ് അവസാനമായി സംവിധാനം ചെയ്ത ചിത്രം വെയ് രാജ വെയ് ആണ്. പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ മെഡല്‍ നേടിയ മാരിയപ്പന് തങ്കവേലുവിന്റെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് താര. നിരവധി തമിഴ് ചിത്രങ്ങള്‍ക്ക് വേണ്ടി പാടുകയും ആയിരത്തില്‍ ഒരുവന് എന്ന ചിത്രത്തില്‍ റീമ സെന്നിന് വേണ്ടി ഡബ്ബ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പിതാവ് രജനീകാന്തിനെക്കുറിച്ച് പുസ്തകം രചിച്ചതിലൂടെ എഴുത്തിന്റെ മേഖലയിലും ഐശ്വര്യ കഴിവ് തെളിയിച്ചിട്ടുണ്ട്.
Post Your Comments