ബി ഉണ്ണികൃഷ്ണന്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം വരുന്നുവെന്ന വാര്‍ത്ത വന്നതുമുതല്‍ ചിത്രത്തിനായുള്ള ആകാംഷയിലാണ് ആരാധകര്‍. വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സംവിധായകന് തന്നെയാണ് ചിത്രീകരണം ആരംഭിച്ച വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. മോഹന്‍ലാല്‍ ഇന്ന് സെറ്റില്‍ ജോയിന്‍ ചെയ്യും. ലാലേട്ടനെ തിരക്കിയുള്ള ഒരു ആരാധകന്റെ കമന്റിന് ഉണ്ണികൃഷ്ണന് ഈ മറുപടി പറഞ്ഞത്.
ചിത്രത്തില്‍ തെന്നിന്ത്യയിലെ ഒരുപിടി താരങ്ങള്‍ ഒന്നിക്കുന്നുണ്ട്. തമിഴ് താരങ്ങളായ വിശാലും ഹന്‍സികയും തെലുങ്കില്‍ നിന്നും ശ്രീകാന്തും രാശി ഖന്നയും ഈ ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തുകയാണ്. രാശി ഖന്നയുടെ ഒരു സീന്‍ ചിത്രീകരിക്കുന്നതിനായി സംവിധായകന് രംഗം പറഞ്ഞുകൊടുക്കുന്ന ചിത്രം അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
Post Your Comments