കലാഭവന്‍ മണിയുടെ കുടുംബം മൂന്ന് ദിവസത്തെ നിരാഹാര സമരത്തിലേക്ക്. മണിയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ സംബന്ധിച്ച അന്വേഷണം ഊര്‍ജിതമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബത്തിന്റെ നിരാഹാര സമരം. മണിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം തുടരണമെന്നും പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയതല്ലാതെ ഒരു തുടര്‍നടപടികളും ഉണ്ടായിട്ടില്ലെന്നും . പൊലീസിന്റെ വീഴ്ചയാണിതെന്നും കലാഭവന്‍ മണിയുടെ അനിയന് ആര്.എല്‍.വി രാമകൃഷ്ണന് ആരോപിക്കുന്നു.
Post Your Comments