ഗോസിപ്പുകളുടെ ലോകമാണ് തമിഴ് സിനിമാമേഖല. നടനെയും നടിയെയും സംബന്ധിക്കുന്ന നിരവധി ഗോസിപ്പുകളാണ് കോളിവുഡില്‍ നിത്യവും പ്രചരിക്കാറുള്ളത്. തമിഴ് സൂപ്പര്‍ താരം വിശാലും നടി ആന്ണ്ട്രിയയും വിവാഹിതരായെന്ന വാര്‍ത്തയാണ് ഇപ്പോഴത്തെ തമിഴ് ഗോസിപ്പ് കോളങ്ങളിലെ പ്രധാന വാര്‍ത്ത. ചിദംബരം ക്ഷേത്രത്തില്‍ വെച്ചുള്ള ഇരുവരുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതാണ് ആളുകള്‍ക്കിടെയില്‍ തെറ്റിധാരണ സൃഷ്ടിച്ചത്. എന്നാല്‍ ഇത്തരമൊരു വാര്‍ത്തയില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. മിഷ്കിന് സംവിധാനം ചെയ്ത ‘തുപാരി വാലി’ എന്ന ചിത്രത്തിന്റെ അവസാന ദിവസം നടത്തിയ പൂജയില്‍ എടുത്ത ചിത്രമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്.
Post Your Comments