ജനിച്ചപ്പോള്‍തൊട്ടു വിവാദമായ ഒരു കുഞ്ഞാണ് താരദമ്പതികളായ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകന്‍. ദമ്പതികള്‍ മകനിട്ട പേരാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നത്.
തൈമൂര്‍ എന്ന പേരാണ് കുഞ്ഞിനിട്ടത്. എന്നാല്‍ ഈ പേര് വലിയ വിമര്‍ശനങ്ങളാണ് ഉണ്ടാക്കിയത്. വിവാദങ്ങള്‍ ആരംഭിച്ചപ്പോള്‍ ഈ പേരുമാറ്റാന്‍ തയ്യാറായി സെയ്ഫ് രംഗത്തെത്തിയിരുന്നെങ്കിലും കരീനയുടെ താല്‍പര്യക്കുറവു മൂലം തീരുമാനം മാറ്റുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കരീനയും പേര് മാറ്റാന്‍ തയ്യാറായിരിക്കുകയാണ്.
13-ആം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മധ്യേഷ്യന്‍ ചക്രവര്‍ത്തിയായിരുന്നു തിമൂര്‍. ആക്രമകാരിയായ തിമൂര്‍ ഇന്ത്യയിലെ ഇസ്ലാമികഭരണാധികാരികള്‍, ഹിന്ദുക്കളോട് കാണിക്കുന്ന സഹിഷ്ണുതയില്‍ രോഷം പൂണ്ട് 1398 ല്‍ ഇന്ത്യയിലേക്ക് ആക്രമണം നടത്തിയതായി പറയപ്പെടുന്നു.ഇതാണ് കുഞ്ഞു തൈമൂറും വിവാദങ്ങളില്‍പെട്ടുപോകാന്‍ കാരണം.
സോഷ്യല്‍ മീഡിയയുടെ ആക്രമണത്തെ തുടര്‍ന്ന് താരങ്ങള്‍ കുഞ്ഞിന്റെ തൈമൂര്‍ എന്ന പേര് മാറ്റി അവനെ ജോണ്‍ എന്നു വിളിക്കാനുള്ള തീരുമാനത്തിലാണ്. കരീനയുടെ സുഹൃത്ത് തൈമൂറിനെ പരസ്യമായി കുഞ്ഞു ജോണ്‍ എന്ന് വിളിച്ചിരിക്കുകയാണ്.
Post Your Comments