CinemaGeneralNEWSTollywood

വിമാനത്താവളത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനോട്‌ പ്രകാശ് രാജ് ചെയ്തത്

തമിഴ് നടന്‍ പ്രകാശ് രാജിന് വിവാദങ്ങള്‍ പുതിയതല്ല. സെല്ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ ഫോണ്‍ നശിപ്പിച്ചതാണ് പുതിയ വിവാദം. വിമാനത്താവളത്തില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചുവെന്നാണ് ഒരു വെബ്സൈറ്റ് റിപ്പോര്‍ട്ട്.

ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടര്‍മിനലിലാണ് സംഭവം. വിമാനത്താവളത്തില്‍ നിന്ന് പുറത്തുകടക്കുന്നതിനിടെ ഒരു ആരാധകന്‍ ഓടിയെത്തി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചു. ക്ഷുഭിതനായ പ്രകാശ് രാജ് ഫോണ്‍ പിടിച്ചുവാങ്ങി നിലത്തെറിയുകയായിരുന്നു. വീഴ്ചയില്‍ ഫോണ്‍ പല കഷ്ണങ്ങളായി ചിതറി.

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചയാള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലയെന്നും വാര്‍ത്തയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button