
ബോളിവുഡ് താരം ആലിയ ഭട്ടിനും അമ്മ സോണി റസ്ദാനും നേര്‍ക്ക് വധഭീഷണി. സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത് ആലിയയുടെ പിതാവും സംവിധായകനുമായ മുകേഷ് ഭട്ടാണ്.
കുറച്ച് ദിവസങ്ങളായി ഭീഷണി മുഴക്കിയിട്ടുള്ള സന്ദേശങ്ങളും കോളുകളും തനിക്ക് വരുന്നുവെന്നും 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ മകളെയും ഭാര്യയെയും കൊലചെയ്യുമെന്നാണ് അഞ്ജാതര്‍ പറയുന്നതെന്നും മുകേഷ് പറയുന്നു.
മുംബൈയിലെ ജുഹു പോലീസ് സ്‌റ്റേഷനില്‍ ഇത് സംബന്ധിച്ച പരാതി അദേഹം നല്‍കി.
നേരത്തെ 2014 ല്‍ മുകേഷ് ഭട്ടിനെതിരെ വധശ്രമം ഉണ്ടായിട്ടുണ്ട്. 13 പേരടങ്ങുന്ന ഗുണ്ടാസംഘത്തെയാണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments