CinemaGeneralNEWS

പുതിയൊരു ബിസിനസ് സംരംഭവുമായി അമല പോള്‍

സിനിമാ മേഖലയില്‍ ഉള്ളവര്‍ ബിസിനസ് ആരംഭിക്കുന്നത് സ്വാഭാവികമാണ്. ചിലര്‍ ആ മേഖലയില്‍ തന്നെ നിര്‍മ്മാണം, തിയേറ്റര്‍ തുടങ്ങിയ വ്യാവസായിക സംരംഭങ്ങള്‍ ആരംഭിക്കുമ്പോള്‍ സ്ത്രീകള്‍ പോതുവേ ഫാഷന്‍ മേഖലയിലാണ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുക.

ബിസിനസ് രംഗത്ത് വെന്നിക്കൊടി പാറിക്കാന്‍ ലെന, കാവ്യാ മാധവൻ, പൂർണിമ ഇന്ദ്രജിത്, മംമ്ത മോഹന്‍ദാസ്‌ എന്നിവർക്കു പിന്നാലേ എത്തുകയാണ് നടി അമല പോളും. ലെന സ്വിമ്മിങ് സെന്ററിലും കാവ്യയും പൂർണിമയും ഫാഷൻ വസ്ത്ര വ്യാപാരരംഗത്തുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെങ്കിൽ മംമ്ത കൊതുക് നിവാരനത്തിനായുള്ള ഔഷധത്തിന്റെ ബിസിനസ് ആണ് ആരംഭിച്ചത്. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തയായി യോഗയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുകയാണ് അമല.

സഹോദരൻ അഭിജിത് പോളുമായി ചേർന്ന് കൊച്ചി കങ്കരപ്പടിയിൽ ആണ് അയാം യോഗ സ്റ്റുഡിയോ ( Ayyam Yoga Studio) എന്നു പേരിട്ടിരിക്കുന്ന സ്റ്റുഡിയോ ആരംഭിക്കുക. വിവിധതരത്തിലുള്ള യോഗാസനങ്ങൾക്കു പുറമേ സുംബ ഡാൻസ്, എയ്റോബിക്സ് എന്നിവയുടെയും പരിശീലനം ലഭ്യമാകും. യോഗ സ്റ്റുഡിയോയുടെ ഉദ്ഘാടനം മാർച്ച് 5ന് കങ്കരപ്പടിയിൽ നടക്കും.

ആഴ്ചയിൽ അഞ്ചു ദിവസമാകും ക്ലാസുകൾ ഉണ്ടാകുക. പ്രായപരിധി ഇല്ല. യോഗാ പരിശീലനത്തിൽ പ്രഗത്ഭരായവരും സുംബ,എയ്റോബിക്സ് എന്നിവയിൽ പ്രാഗത്ഭ്യം തെളിയിച്ചവരുമായിരിക്കും ക്ലാസ്സുകൾ നയിക്കുക.

shortlink

Related Articles

Post Your Comments


Back to top button