സിനിമാ താരങ്ങള്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനായി പല കാര്യങ്ങളും ചികിത്സാരീതികളും പിന്തുടരാറുണ്ട്. അതില്‍ ഒരു പ്രധാന വഴിയാണ് പ്ലാസ്റ്റിക് സര്‍ജറി. സിനിമാ താരങ്ങള്‍ക്കിടയില്‍ ഇത്തരം സര്‍ജറികള്‍ സാധാരണമായതിനാല്‍ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നടിയും മോഡലുമായ ആയിഷ ടാക്കിയയെക്കുറിച്ച് വന്ന വാര്‍ത്ത എല്ലാവരും സത്യമാണെന്നു തന്നെ കരുതി. സൗന്ദര്യം കൂട്ടാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി നടിയുടെ ചുണ്ട് വികൃതമായി തീര്‍ന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കപ്പെട്ടു . കിം കര്‍ദാഷിയാനെയും കെയ്ല്‍ ജെന്നറെയും തമ്മില്‍ കൂട്ടിയാല്‍ അയിഷാ ടാക്കിയ എന്നാണെന്നായിരുന്നു മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഒരാള്‍ എഴുതിയത്. ആയിഷയെ പാവപ്പെട്ടവരുടെ കിം കര്ദാഷിയാന് എന്ന് വിളിച്ചവരുമുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ തന്നെ ട്രോള്‍ ചെയ്തവരെയും അതിന് കാരണക്കാരായവരെയും വിമര്‍ശിച്ചുകൊണ്ട് താരം ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ്.
ഇങ്ങനെ മുഖം വികൃതമായത് പണം എങ്ങനെ ചിലവാക്കണമെന്ന് അറിയാത്തത് കൊണ്ടാണെന്ന വിമര്‍ശനം ട്രോളുകാര്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ അത് പ്ലാസ്റ്റിക് സര്‍ജറിയല്ല എന്നാണ് ആയിഷ പറയുന്നത്. പിന്നെയോ, അത് ആരോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ്. തന്റെ പടം മോര്‍ഫ് ചെയ്തവരെ താരം വിളിക്കുന്നത് ആസ് ഹോള്‍സ് എന്നാണ്.
ഗോസിപ്പ് കോളങ്ങളും ചില വ്യക്തികളും ചേര്‍ന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വെച്ച് തന്നെ കളിയാക്കുകയാണ്. സത്യമെന്താണെന്ന് ആര്‍ക്കും അറിയണ്ടയെന്നും നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
വിവാഹത്തോടെ ആയിഷ ടാക്കിയ അഭിനയരംഗത്തോട് വിട പറഞ്ഞിരുന്നു. ഇപ്പോള്‍ അമ്മയായ ശേഷം ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. 2016 ഡിസംബറില്‍ ഷൂട്ട് ചെയ്ത അമിത് മിശ്രയുടെ സംഗീത ആല്‍ബവും പുറത്തിറങ്ങാനിരിക്കുകയാണ്. 2004 ല്‍ ഫിലിം ഫെയറില്‍ മികച്ച പുതുമുഖ താരത്തിനുള്ള അവാര്‍ഡ് ജേതാവാണ് ആയിഷ.
Post Your Comments