BollywoodCinemaNEWS

എന്നിലെ നടിയെ വെല്ലുവിളിക്കുകയായിരുന്നു അവര്‍; അക്ഷര ഹാസന്‍

ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമാകുകയാണ് അക്ഷരാ ഹാസന്‍. ‘ലാലി കി ശാദി മേ ലഡു ദിവാനയാണ്’ അക്ഷര ഏറ്റവും ഒടുവിലായി അഭിനയിച്ച ബോളിവുഡ് ചിത്രം.ചിത്രത്തെക്കുറിച്ച് പങ്കുവേയ്ക്കുന്നതിനിടെയില്‍ തന്നിലെ അഭിനേത്രിയെ വെല്ലുവിളിച്ച വ്യക്തിയെക്കുറിച്ചു തുറന്നു പറയുകയാണ് അക്ഷര. ബോളിവുഡിലെ മറ്റൊരു സൂപ്പര്‍താരം ആലിയ ഭട്ടാണ് തന്നിലെ നടിയെ വെല്ലുവിളിച്ചതെന്നാണ് അക്ഷരയുടെ തുറന്നു പറച്ചില്‍ . ഹൈസ്കൂളില്‍ പഠിക്കുമ്പോഴേ തങ്ങള്‍ക്കിടെയില്‍ മത്സരമുണ്ടായിരുന്നെന്നും ആലിയയുമായി അടുത്തപ്പോള്‍ അവരൊരു നല്ല വ്യക്തിയാണെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നും അക്ഷര പങ്കുവെയ്ക്കുന്നു. അഭിനേതാവ് എന്ന രീതിയില്‍ എനിക്ക് പ്രചോദനമേകിയതും അവളാണ് അവള്‍ക്ക് ചെയ്യാന്‍ സാധിക്കുമെങ്കില്‍ എനിക്കും സാധിക്കും അക്ഷര ഹാസന്‍ കൂട്ടിച്ചേര്‍ത്തു. അക്ഷരയുടെ പുതിയ ബോളിവുഡ് ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിനെത്തും.

shortlink

Post Your Comments


Back to top button