ബോളിവുഡ് ചിത്രം ‘അനാര്‍ക്കലി ഓഫ് ആര’യിലെ സെക്സ് സീനുകള്‍ ലീക്കായതായി റിപ്പോര്‍ട്ട്. സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലിനെ തുടര്‍ന്ന് മുറിച്ചു മാറ്റിയ രംഗങ്ങളാണ് പ്രചരിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.ചിത്രത്തിലെ രംഗങ്ങള്‍ ലീക്കായത് ആശങ്കയുണര്‍ത്തുന്നുണ്ടെന്നാണ് സംവിധായകന്റെ പ്രതികരണം. സ്വര ഭാസ്കര്‍ നായികയായി എത്തുന്ന ചിത്രം തിയേറ്ററിലെത്തുന്നതിനും മുന്‍പേ ഇന്റര്‍നെറ്റില്‍ പ്രചരിക്കുമോ എന്നതാണ് സംവിധായ്കന്റെ പേടി. ഒട്ടേറെപ്പേരിലേക്ക് ചിത്രത്തിന്റെ രംഗങ്ങള്‍ എത്തിയിട്ടുണ്ടാകും. ഇത് എങ്ങനെയാണ് പ്രചരിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും സംവിധായകന് പറയുന്നു. സ്വര ഭാസ്കറും പങ്കജ് ത്രിപാഠിയും നഗ്നരായി നില്ക്കുന്ന രംഗമാണ് പുറത്തുവന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് കാര്യമായ അന്വേഷണം ഉണ്ടാകുമെന്നും സംവിധായകനായ അവിനാഷ് ദാസ് പറയുന്നു.
Post Your Comments