ഇപ്പോള്‍ സമൂഹത്തില്‍ വലിയ ചര്‍ച്ചയാണ് സ്ത്രീ അതിക്രമവും സിനിമയിലെ സ്ത്രീ വിരുദ്ധതയും. സംവിധായകന്‍ സിദ്ദിക്ക് തന്റെ അഭിപ്രായം വ്യക്തമാക്കുന്നു. യഥാര്‍ഥ ജീവിതത്തില്‍ സ്ത്രീകളെ അപമാനിക്കുന്നവരോട് നമുക്ക് വെറുപ്പാണുള്ളത്. പക്ഷേ സിനിമയില്‍ അതിന് എങ്ങനെയാണ് കൈയടി കിട്ടുന്നതെന്ന് മനസ്സിലാകുന്നില്ലെന്നു സംവിധായകന്‍ സിദ്ധിഖ്. സിനിമയില്‍ എല്ലാ ഭാഷകളിലും പുരുഷാധിപത്യമാണുള്ളത്. എന്നാല്‍ തന്റെ എല്ലാ സിനിമകളിലും പുരുഷന് കൊടുക്കുന്ന അതേ പ്രാധാന്യം സ്ത്രീകള്‍ക്കും കൊടുക്കാറുണ്ട്. നായകന്റെ കൂടെ ആടാനും പാടാനുമുള്ള ഉപകരണമായി സ്ത്രീ കഥാപാത്രങ്ങളെ താന്‍ സൃഷ്ടിച്ചിട്ടില്ല, അതില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സിനിമയായ ഫുക്രിയുടെ ഗള്‍ഫ് റിലീസിന്റെ ഭാഗമായി ദുബായില്‍ എത്തിയ അദ്ദേഹം ക്ലബ് എഫ്. എമ്മിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു. കൊച്ചിയില്‍ നടന്ന അതിക്രമത്തെ സിനിമാ നടിയെന്ന് പറഞ്ഞ് മാറ്റിനിര്‍ത്താതെ നമ്മുടെ സ്വന്തം കുടുംബത്തിലെ ഒരംഗത്തിന് സംഭവിച്ച ദുരന്തമായി വേണം കാണാന്‍ എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments