BollywoodCinema

റാണി മുഖര്‍ജി ബോളിവുഡില്‍ വീണ്ടും സജീവമാകുന്നു

വിവാഹത്തിനു ശേഷവും അഭിനയ ജീവിതത്തിലേക്ക് തിരിച്ചെത്തിയ നടിയാണ് റാണി മുഖര്‍ജി. വിവാഹ ജീവിതം അഭിനയത്തിന് തടസ്സമല്ലെന്ന് പ്രഖ്യാപിച്ച താരം രണ്ടാം വരവില്‍ അമ്മ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം റാണി മുഖര്‍ജി വീണ്ടും ബോളിവുഡിന്റെ താരമാകാന്‍ ഒരുങ്ങുകയാണ്. ‘ഹിച്കി’ എന്ന പുതിയ ചിത്രത്തില്‍ നായിക വേഷം അവതരിപ്പിച്ചു കൊണ്ടാണ് റാണി മടങ്ങിയെത്തുന്നത്. സിദ്ധാര്‍ത് മല്‍ഹോത്രയാണ് ചിത്രത്തിന്‍റെ സംവിധാനം. സ്ത്രീകള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്ന ചിത്രത്തില്‍ ഒരു സ്ത്രീയുടെ ബലഹീനതയെക്കുറിച്ചും കരുത്തിനെക്കുറിച്ചുമാണ് ചിത്രം പങ്കുവെയ്ക്കുന്നത്. ഒരു നല്ല തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നെന്നും അത് സാധ്യമായെന്നും റാണി മുഖര്‍ജി പറയുന്നു. ദൗര്‍ബല്യങ്ങള്‍ എല്ലാവര്‍ക്കുമൊപ്പം ഉണ്ടെന്നും ഒരു കഴിവില്ലായ്മയായി കരുതാതെ അതിനെ മാറി കടന്നാല്‍ എല്ലാവര്‍ക്കും വിജയം കൈവരിക്കാന്‍ കഴിയുമെന്നും താരം പറയുന്നു.

shortlink

Post Your Comments


Back to top button