CinemaGeneralNEWSTollywood

രണ്ടാം വിവാഹത്തിനൊരുങ്ങി എ.എല്‍ വിജയ്‌

സംവിധായകന്‍ എം എല്‍ വിജയ് എ.എല്‍ വിജയ്‌ വീണ്ടും വിവാഹത്തിനൊരുങ്ങുന്നു. സംവിധായകന്‍ എ. എല്‍ വിജയും തെന്നിന്ത്യയിലെ താര സുന്ദരി അമലപോളും തമ്മിലുള്ള വേര്‍പിരിയല്‍ സിനിമാ ലോകത്തെ വലിയ ചര്‍ച്ചയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഇരുവരും നിയമപരമായി വിവാഹമോചിതരായത്.

2013ല്‍ ദൈവ തിരുമകള്‍ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ തുടങ്ങിയ പ്രണയത്തോടെ 2014 ജൂണില്‍ ഇരുവരും ഒന്നിച്ചു. എന്നാല്‍ ഒന്ത്തുപോകാന്‍ കഴിയില്ലെന്ന രീതിയില്‍ ഒരു വര്ഷം മാത്രം നീണ്ട് നിന്ന ആ ദാമ്പത്യം അവസാനിച്ചു

എന്നാല്‍ വിവാഹമോചനം ലഭിച്ചതോടെ വിജയ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു വെന്നതാണ് പുതിയ വാർത്ത. വിജയ്‌യുടെ അച്ഛനും പ്രമുഖ നിർമാതാവുമായ എ എൽ അളഗപ്പനാണ് മകനുവേണ്ടി മറ്റൊരു വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

എന്നാല്‍ വിജയ് പുനര്‍വിവാഹത്തിനൊരുങ്ങുന്നുവെന്ന വാർത്ത കേട്ട അമല വിഷമത്തോടെ ഷൂട്ടിങ് സെറ്റില്‍ നിന്നും ഇറങ്ങിപ്പോയെന്നുള്ള വാര്‍ത്തകള്‍ തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button