ലോകത്ത് ഏറ്റവും സ്വാധീനമുള്ള 100 വനിതകളെ ഉൾപ്പെടുത്തി ബിബിസി തയാറാക്കിയ പട്ടികയില്‍ ഇടംപിടിച്ച ബോളിവുഡ് താരം സണ്ണിലിയോണ്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യാക്കാര്‍ കൂടുതല്‍ സമയം ഇന്റര്‍നെറ്റില്‍ അന്വേഷിച്ച വ്യക്തികൂടിയാണ്. പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ബന്ധുക്കള്‍ തന്റെ കുടുംബത്തെ ഉപേക്ഷിക്കാനുള്ള കാരണം നടി സണ്ണി ലിയോണ്‍ വെളിപ്പെടുത്തുന്നു.
ജീവിതത്തെ കുറ്റബോധത്തിന്റെ ഒരു കണികപോലുമില്ലാതെനോക്കിക്കാണാനാകുമെന്ന് താരം അഭിമുഖത്തില്‍ പറയുന്നു. നീല ചിത്ര മേഖലയില്‍ എത്തിപ്പെട്ടത് അപ്രതീക്ഷിതമായാണെങ്കിലും കരിയറിലെ ഓരോ ചുവടും താന്‍ ശ്രദ്ധയോടെയാണ് എടുത്തുവെച്ചതെന്നും സണ്ണി അഭിപ്രായപ്പെടുന്നു. എന്നാല്‍ തന്റെ കരിയറിലെയും ജീവിതത്തിലെയും ആദ്യ ടേണിങ് പോയിന്റ് 2001 മാര്‍ച്ച് മാസമാണെന്ന് സണ്ണി വെളിപ്പെടുത്തുന്നു.
അമേരിക്കയിലെ മുതിര്‍ന്ന യുവാക്കളുടെ മാസികയായ പെന്റ് ഹൗസിന്റെ മുഖചിത്രമായി ആ വര്ഷം സണ്ണിയെ തിരഞ്ഞെടുത്തു. ഒരു ലക്ഷം അമേരിക്കന്‍ ഡോളറായിരുന്നു പ്രതിഫലം. മാസികയുടെ കവര്‍ പുറത്തുവന്നതോടെ പ്രൊഫഷന്‍ ഇതാണെന്ന് വീട്ടിലറിഞ്ഞു. ആകെ പ്രശ്‌നമായെന്നു അവര്‍ പറയുന്നു. എന്നാല്‍ പിന്നീട് താനവരുടെ പഴയ മകള്‍ തന്നെയാണെന്ന് ബോധ്യമായതോടെ അച്ഛനും അമ്മയും തന്റെ തീരുമാനത്തെ മാനിച്ചുവെന്നും എന്നാല്‍ കുടുംബത്തിലെ മറ്റു ബന്ധുക്കള്‍ പ്രത്യേകിച്ച് ഇന്ത്യയിലുള്ള ബന്ധുക്കള്‍ അന്നു മുതല്‍ തന്റെ വീട്ടുകാരുമായുമുള്ള ബന്ധം ഉപേക്ഷിച്ചുവെന്നും സണ്ണി വ്യക്തമാക്കുന്നു.
ബന്ധുക്കളും കുടുംബവും തള്ളിക്കളയുമ്പോഴും തന്റെ ശക്തി നടനും നിര്‍മ്മാതവുമായാ ഡാനിയേല്‍ വീബ്ബറും ഡാനിയലിന്റെയും തന്റെയും മാതാപിതാക്കളും സുഹൃത്തുക്കളുമാണെന്നും സണ്ണി ലിയോണ്‍ പറയുന്നു. ഡാനിയല്‍ വീബ്ബറിനെ വിവാഹം കഴിച്ചെന്ന് 2011ലാണ് സണ്ണി പ്രഖ്യാപിച്ചത്.
Post Your Comments