യുവനിരയിലെ ശ്രദ്ധേയ താരം ടോവിനോ തോമസ് നായകനായി എത്തുന്ന ‘ഒരു മെക്സിക്കന്‍ അപാരത’ ഈ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുമ്പോള്‍ വലിയ ഓഫറാണ് സ്വന്തം നാട്ടുകാരായ ഇരിങ്ങാലക്കുടയിലെ നിവാസികള്‍ക്ക് ടോവിനോ സമ്മാനിക്കുന്നത്. തന്റെ പുതിയ ചിത്രമായ മെക്സിക്കന്‍ അപാരതയുടെ 200 ടിക്കറ്റുകള്‍ സ്വന്തം നാട്ടുകാര്‍ക്ക് ഫ്രീയായി നല്‍കാനുള്ള ഒരുക്കത്തിലാണ് ടോവിനോ തോമസ്. ഇരിങ്ങാലക്കുടയില്‍ പുതുതായി ആരംഭിക്കുന്ന ജെ.കെ സിനിമാസ് എന്ന പുതിയ മള്ട്ടിപ്ലക്സിലേക്കാണ് ടോവിനോ പ്രേക്ഷകരെ ചിത്രം കാണാന്‍ ക്ഷണിക്കുന്നത്.ആദ്യമെത്തുന്ന 200 പേര്‍ക്കാണ് ടിക്കറ്റ് സൗജന്യമായി നല്‍കുന്നത്.
എന്റെ നാട്ടുകാര്‍ എന്റെ കൂടെയിരുന്ന് ഞാന്‍ അഭിനയിക്കുന്ന എനിക്കേറെ പ്രതീക്ഷയുള്ള സിനിമ കാണണം എന്നാഗ്രഹമുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ടോവിനോ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Post Your Comments