CinemaGeneralNEWS

ചികിത്സാ പിഴവ്: ബോളിവുഡ് താരത്തെ അടിയന്തിരമായി വിദേശത്തേക്ക് കൊണ്ടുപോയി

ബോളിവുഡിലെ പ്രമുഖ ഹാസ്യ താരം കാദര്‍ ഖാനെ അടിയന്തര ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോയി. ചികിത്സാ പിഴവിനെ തുടര്‍ന്നാണ് താരത്തെ കാനഡയിലെ ആശുപത്രിയിലെത്തിച്ചത്. കാദര്‍ ഖാന്റെ മകന്‍ കാനഡിയില്‍ ജോലി ചെയ്യുകയാണ്. ഇവിടേക്കാണ് അദ്ദേഹത്തെ ചികിത്സയ്ക്കായി എത്തിച്ചത്.

79 കാരനായ കാദര്‍ നേരത്തെ ഇന്ത്യയില്‍ കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കടുത്ത മുട്ടുവേദനയെ തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. എന്നാല്‍ വേദന അധികരിച്ചതോടെ നടനെ ഉടന്‍ കാനഡയിലെത്തിക്കുകയായിരുന്നു.

അടുത്ത സുഹൃത്തും ബോളിവുഡ് നടനുമായ ശക്തി കപൂര്‍ നടനെ വിദേശത്തേക്ക് മാറ്റിയതായി സ്ഥിരീകരിച്ചു. കാദര്‍ ഖാന്‍ ഇപ്പോള്‍ വീല്‍ ചെയറിലാണെന്ന് ശക്തി കപൂര്‍ പറയുന്നു.

മികാച്ചാ കൊമേഡിയനായ കാദര്‍ ഖാന്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ബോളിവുഡ് സിനിമാ ലോകത്ത് നിന്നും വിട്ട് നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ അവസാന ചിത്രം 2015ല്‍ പുറത്തിറങ്ങിയ ഹോ ഗയ ദേമഗ് കാദാഹി യാണ്.

shortlink

Related Articles

Post Your Comments


Back to top button