ചാനലുകളിലെ അവാര്‍ഡ് നിശകള്‍ കേരളത്തില്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ ബോളിവുഡിലും സ്ഥിതി മറിച്ചല്ല. അവാര്‍ഡ് നിശകളിലൊന്നും യാതൊരു കഴമ്പും ഇല്ലെന്നാണ് ബോളിവുഡിന്റെ സൂപ്പര്‍ താരം നവാസുദ്ദീന്‍ സിദ്ധിഖി പറയുന്നത്. ഇങ്ങനെ പറയാനുണ്ടായ കാരണത്തെക്കുറിച്ചും താരം വെളിപ്പെടുത്തുന്നു.
മഹാനടന്‍ ഓംപുരി അന്തരിച്ചപ്പോള്‍ ഒരു അവാര്‍ഡ് നിശ നടക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് അവിടെ പരാമര്‍ശിക്കുകയോ ആഅനുശോചനം രേഖപ്പെടുത്തുകയോ ഉണ്ടായില്ലെന്നും നവാസുദ്ദീന്‍ സിദ്ധിഖി കുറ്റപ്പെടുത്തുന്നു. ഓംപുരി ഒരു ഇന്ത്യന്‍ അഭിനേതാവ് മാത്രമല്ല, ലോകമറിയുന്ന അഭിനേതാവാണ്. രണ്ട് വാക്കു പോലും പറയാന്‍ അവാര്‍ഡ് സംഘാടകര്‍ തയ്യാറാകാത്തത് മാന്യതയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments