തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ഇളയമകളും സംവിധായികയുമായ സൗന്ദര്യയുടെ കാര്‍ നിർത്തിയിട്ട ഓട്ടോറിക്ഷയില്‍ ഇടിച്ചു. ചെന്നൈ ആല്‍വാര്‍പേട്ടില്‍ വച്ചായിരുന്നു അപകടം.
ഓട്ടോറിക്ഷയ്ക്ക് കേടുപാടുകള്‍ വരികയും ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൗന്ദര്യയ്ക്കെതിരെ പരാതി നല്‍കുമെന്ന നിലപാടിലായിരുന്നു ഡ്രൈവര്‍.
എന്നാല്‍ അപകടം സംഭവിച്ചപ്പോള്‍ സൗന്ദര്യ ആദ്യം സഹോദരീ ഭര്‍ത്താവും നടനുമായ ധനുഷിനെ അറിയിക്കുകയും ധനുഷ് നേരിട്ട് വന്ന് കാര്യങ്ങള്‍ ഡ്രൈവറെ പറഞ്ഞു മനസിലാക്കിക്കുകയും ചെയ്തു. അതോടെ ദേഷ്യം കുറഞ്ഞ ഡ്രൈവറോട് ചികിത്സയ്ക്കും ഓട്ടോയുടെ കേടുപാടുകള്‍ തീര്‍ക്കുവാനുമുള്ള പണം താന്‍ നല്‍കുമെന്ന് ധനുഷ് പറഞ്ഞു. അതിലൂടെ കേസ് ഒത്തുതീര്‍പ്പിന് അയാള്‍ സമ്മതിക്കുകയായിരുന്നു.
Post Your Comments