സോഷ്യല്‍ മീഡിയയില്‍ കൂടിയുള്ള ചീറ്റിംഗ് ഇപ്പോള്‍ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നു. സ്വന്തം ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കാതെ സുന്ദരന്മാരും താരങ്ങളുമായവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള വ്യാജ പ്രൊഫൈലുകള്‍ ഇന്ന് ധാരാളമാണ്.
ബോളിവുഡ് സുന്ദരന്‍ സെയ്ഫ് അലിഖാനെ പ്രണയിച്ച യുവതിക്ക് കിട്ടിയ പണിയാണ് ഇപ്പോള്‍ ചര്‍ച്ച. അന്നെ എന്ന യുവതിയാണ് സോഷ്യല്‍ മീഡിയയിലെ സെയ്ഫിനെ പ്രണയിച്ചത്. പരസ്പരം 1 4 മാസത്തോളം ഇരുവരും പ്രണയിച്ചു. എന്നാല്‍ പല പ്രാവശ്യവും നേരില്ക്കാണണമെന്ന ആഗ്രഹത്തെ സെയ്ഫ് സാധിച്ചു കൊടുക്കാത്തതില്‍ സംശയം തോന്നിയ അന്നെ നടത്തിയ അന്വേഷണത്തിലാണ് തനിക്ക് പറ്റിയ ചതി മനസിലായത്.
വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി അതിലൂടെ സ്ത്രീകളെ പറ്റിക്കുന്ന ആന്റണി എന്ന യുവാവാണ് സെയ്ഫ് എന്ന പേരില്‍ ഇത്രനാളും അന്നെ പറ്റിച്ചത്. താരത്തോടെ നേരിയ സാദൃശ്യമുള്ള ആന്റണി കല് ഹോ ന ഹോ ചിത്രത്തിലെ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ ഉപയോഗിച്ചിരുന്നത്.
യുവതികളെ സ്ഥിരം പറ്റിക്കുന്ന വ്യക്തിയാണ് ആന്റണി. ഉടന്‍ തന്നെ ഇയാള്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് അന്നെ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൌണ്ടുകള്‍ക്കെതിരെ ശിക്ഷ നടപ്പിലാക്കാനുള്ള പോരാട്ടത്തിലാണ് യുവതി.
Post Your Comments