CinemaGeneralNEWS

ധനുഷ് കോടതിയിൽ ഹാജരായി

ധനുഷ് തങ്ങളുടെ മകനാണെന്ന് ആരോപിച്ച് മധുര മേലൂര്‍ മാളംപട്ടി സ്വദേശികളായ ആര്‍. കതിരേശന്‍ , കെ. മീനാക്ഷി ദമ്പതികള്‍ നല്‍കിയ കേസില്‍ താരം ഇന്ന് നേരിട്ട് ഹൈക്കോടതിയില്‍ ഹാജരായി. ദമ്പതികള്‍ ആരോപിക്കുന്ന ശരീരത്തിലെ തിരിച്ചറിയല്‍ അടയാളങ്ങള്‍ പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. കേസ് മാര്‍ച്ച് രണ്ടിന് മാറ്റിവെച്ചു.

നടനും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മരുമകനുമായ ധനുഷ് തങ്ങളുടെ മകനാണെന്ന അവകാശവാദവുമായി കഴിഞ്ഞ വര്ഷം ഇവര്‍ മധുര മേലൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് നല്‍കി. തങ്ങളുടെ മൂന്നു മക്കളില്‍ മൂത്തവനാണ് ധനുഷെന്ന് ഇവര്‍ പറയുന്നു. തിരുപ്പത്തൂര്‍ ഗവ. ബോയ്‌സ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 11-ആം ക്ലാസില്‍ പഠിക്കവെ നാടുവിട്ട തങ്ങളുടെ മകനായ കലൈശെല്‍വന്‍ ചെന്നൈയിലത്തെുകയായിരുന്നുവെന്നും കുടുംബവുമായി ബന്ധപ്പെടാറില്ലെന്നും ഇവര്‍ പറയുന്നു.

മാസംതോറും 65,000 രൂപ ചെലവിന് നല്‍കണമെന്നായിരുന്നു ദമ്പതികളുടെ ആവശ്യം. തുടര്‍ന്ന് ജനുവരി 12ന് ധനുഷിനോട് കോടതിയില്‍ ഹാജരാവാന്‍ ഉത്തരവിട്ടു. എന്നാല്‍ ബ്‌ളാക്‌മെയിലിങ്ങിന്റെ ഭാഗമായാണ് ദമ്പതികളുടെ അവകാശവാദമെന്നും പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ കേസ് തള്ളണമെന്നും ആവശ്യപ്പെട്ട് ധനുഷ് മധുര ഹൈക്കോടതി ബെഞ്ചില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഈ നിലയിലാണ് ഇരുകൂട്ടരോടും തെളിവുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.

ഇതേ തുടര്‍ന്ന് ദമ്പതികള്‍ മേലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നുള്ള ടി.സിയുടെ സര്‍ട്ടിഫൈഡ് കോപ്പി കോടതിയില്‍ ഹാജരാക്കി. ചെന്നൈ സ്വകാര്യ സ്‌കൂളിലെ ടി.സിയുടെ ഫോട്ടോകോപ്പിയാണ് ധനുഷ് കോടതിയില്‍ നല്‍കിയത്. ഇതില്‍ ശരീരത്തിലെ തിരിച്ചറിയല്‍ അടയാളങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button