കഴിഞ്ഞ ദിവസം ഓസ്കാര്‍ പ്രഖ്യാപന വേളയില്‍ ബോളിവുഡ് ആരാധകര്‍ ആകാംഷയോടെ നോക്കിയ കാര്യം ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും വേദിയില്‍ ഉണ്ടാകുമോ എന്നായിരുന്നു. എന്നാല്‍ റെഡ് കാര്‍പ്പെറ്റില്‍ തിളങ്ങാന്‍ ദീപിക അവിടെ എത്തിയില്ല, പ്രിയങ്ക വരികയും ചെയ്തു. ദീപിക വരാത്തതിനു കാരണം പ്രിയങ്കയോടുള്ള വഴക്കാണെന്നും അതല്ല പ്രിയങ്കയുടെ അത്ര പ്രശസ്തി ദീപികയ്ക് ഹോളിവുഡില്‍ ഇല്ല എന്നതാണെന്നും കാരണമെന്ന് ചില വാര്‍ത്തകളുണ്ട്.
ഓസ്കർ വേദിയിൽ ഉണ്ടാവുകയില്ല എന്ന് ദീപിക തന്നെ മുന്‍പേ പറഞ്ഞിരുന്നുവെങ്കിലും ഓസ്കറിന് മുൻപുള്ള ആഘോഷങ്ങൾക്ക് ദീപിക ഉണ്ടായിരുന്നു. ‘ചാനൽ’ എന്ന പെർഫ്യൂം കമ്പനിയുടെ പാർട്ടിയിൽ ആണ് ഇരുവരും ഒന്നിച്ചു വന്നത്. പ്രശസ്ത നടിയും നിർമാതാവും ആയ മെലിറ്റ ടോസ്കാനുമൊത്തുള്ള ചിത്രം പ്രിയങ്ക സോഷ്യൽ പങ്കുവയ്ക്കുകയും ചെയ്തു.
ദീപികയും തമ്മില്‍ പ്രശ്നമുണ്ടോയെന്ന ചോദ്യത്തിന് പ്രിയങ്കയുടെ മറുപടി ഇതെല്ലാം അസൂയക്കാര് ഉണ്ടാക്കുന്നതെന്നായിരുന്നു.
Post Your Comments