മലയാളി പ്രേക്ഷകര്‍ക്ക് മിനി സ്ക്രീനിലൂടെ സുപരിചിതനായ നടനും അവതാരകനുമാണ് ജിപി എന്ന ഗോവിന്ദ്പത്മസൂര്യ. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തന്റേതായ ഐഡന്റിറ്റി നേടിയെടുക്കാന്‍ ഈ യുവ താരത്തിനു കഴിഞ്ഞു.
തമിഴില്‍ ചുവടു വയ്ക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ ജി പി. വ്യത്യസ്തനായ ഒരു വില്ലന്‍ റോളിലാണ് ജി പി തമിഴില്‍ എത്തുക.
നവാഗതനായ കലീഷ് സംവിധാനം ചെയ്യുന്ന ‘കീ’എന്ന ചിത്രത്തില്‍ പുതിയ വേഷത്തില്‍ ജി പി എത്തുക. ജീവ, നിക്കിഗല്റാണി, സുഹാസിനി, ആര്.ജെ. ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കഥാപാത്രത്തിനനുയോജ്യമായ താടിയും മുടിസ്റ്റൈലുമെല്ലാമായി പുതിയ ഗെറ്റപ്പിലാണ് തരമിപ്പോള്‍. തന്റെ കരിയറിലെ മികച്ച വേഷമാണ് ഈ ചിത്രത്തിലേതെന്നു ഗോവിന്ദ്പത്മസൂര്യ പറയുന്നു.
Post Your Comments