മേജര്‍ രവി ചിത്രം പൂര്‍ത്തിയാക്കിയ ശേഷം മോഹന്‍ലാല്‍ നേരെ പോയത് പാലക്കാട് ജില്ലയിലെ പെരുങ്ങോട്ടെ പ്രശസ്തമായ ‘ഗുരുകൃപ’ ഹെറിറ്റേജ് ചികിത്സാകേന്ദ്രത്തിലേക്കാണ്. രജനീകാന്ത്, അജിത്ത് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ ചികിത്സ തേടി വരുന്ന സ്ഥലമാണ് ഇവിടം. ഇരുപത്തി ഒന്നു ദിവസത്തെ കഠിനമായ ചികിത്സ രീതിയാണ് മോഹന്‍ലാല്‍ അനുഷ്ഠിച്ചത്. പാല് കഞ്ഞിയും പച്ചപാലും വെള്ളവും മാത്രം ഭക്ഷണമാക്കിയ മോഹന്‍ലാലിന് ചികിത്സയുടെ ഭാഗമായി പുറത്തേക്കിറങ്ങാന്‍ അനുവാദമുണ്ടായിരുന്നില്ല. സസ്യം, തര്‍പ്പണം, കിഴി, നവര, ഉദ്ധര്ത്തനം, ചവിട്ടി ഉഴിച്ചില്‍, സ്വേദം, വിരേകം തുടങ്ങി സ്നേഹവസ്തിയും കഷായവസ്തിയും ഉള്‍പ്പെടെ പതിനഞ്ച് വസ്തികള്‍ ഉള്‍പ്പെടുന്ന ചികിത്സ രീതിയാണ് മോഹന്‍ലാല്‍ അനുഷ്ഠിക്കുന്നത്. രാവിലെ അഞ്ചു മണിക്ക് ഉണരണം, ആറു മണിക്ക് വെറും വയറ്റില്‍ കഷായം കുടിച്ച ശേഷം എട്ടു മണിക്ക് പാല് കഞ്ഞി കഴിക്കും പിന്നെയാണ് കഠിനമായ ചികിത്സാ രീതി തുടങ്ങുന്നത്. ചികിത്സ കഴിഞ്ഞു പുറത്തിറങ്ങിയാലും മൂന്ന് മാസത്തേക്ക് ഈ ആഹാരരീതി തുടരുകയും വേണം. ചികിത്സയ്ക്ക് ശേഷം മോഹന്‍ലാല്‍ ബി.ഉണ്ണികൃഷ്ണന്റെ സിനിമയിലാണ് അഭിനയിക്കാനെത്തുന്നത്. തമിഴ് താരങ്ങളായ ഹന്‍സികയും വിശാലും അഭിനയിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.
Post Your Comments