CinemaNEWS

ഒരു വരവ് കൂടി വരേണ്ടി വരും! അലമാരയിലെ ഇന്ദ്രന്‍സിന്‍റെ കിടിലന്‍ ഗെറ്റപ്പ്

മലയാളത്തില്‍ ഹാസ്യ താരമായി ശ്രദ്ധയാകര്‍ഷിച്ച ഇന്ദ്രന്‍സ് സമീപകാലത്തായി വേറിട്ട കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടുകയാണ്‌. മിഥുന്‍ മാനുവല്‍ തോമസ്‌ ഒരുക്കുന്ന മൂന്നമാത്തെ ചിത്രമാണ്‌ ‘അലമാര’. സണ്ണി വെയിന്‍ കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിലെ നായിക അതിഥി രവിയാണ്. അജു വര്‍ഗീസ്‌ രണ്‍ജി പണിക്കര്‍ സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തിന്‍റെ ട്രെയിലര്‍ യുട്യൂബില്‍ ഹിറ്റായാതോടെ സിനിമയിലെ മറ്റൊരു താരത്തിന്‍റെ ഗെറ്റപ്പാണ് എല്ലാവരെയും ആകര്‍ഷിച്ചിരിക്കുന്നത്. ഗുണ്ടാ നേതാവിന്‍റെ റോളിലാണ് ഇന്ദ്രന്‍സ് എത്തുന്നത്. കാറില്‍ നിന്ന് ഇറങ്ങുന്ന ഇന്ദ്രന്‍സിന്‍റെ പുത്തന്‍ ലുക്ക് സിനിമാ ആസ്വാദകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഗുണ്ടാ നേതാവാണെങ്കിലും സിനിമയുടെ സ്വഭാവമനുസരിച്ച് ഹാസ്യപരമായ കഥാപാത്രമായിരിക്കും ഇന്ദ്രന്‍സിന് ചിത്രത്തിലുള്ളത്.’ആട് ഒരു ഭീകര ജീവിയാണ്’ എന്ന ആദ്യ മിഥുന്‍ മാനുവല്‍ ചിത്രത്തിലും ഇന്ദ്രന്‍സ് വ്യത്യസ്ഥമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

shortlink

Post Your Comments


Back to top button