
ഇന്ത്യയുടെ സാംസ്‌കാരിക വാര്‍ഷികാചരണത്തില്‍ എലിസബത്ത് രാജ്ഞിയുടെ ശ്രദ്ധയാകര്‍ഷിച്ച് നടനും എം.പിയുമായ സുരേഷ് ഗോപി. ചടങ്ങില്‍ കമല്‍ ഹാസ്സനും,സുരേഷ് ഗോപിയും ഇന്ത്യന്‍ സംഘത്തിലെ പ്രധാന സാന്നിധ്യമായിരുന്നു. അരുണ്‍ ജറ്റ്‌ലിയുടെ നേതൃത്വത്തില്‍ പ്രത്യേക ക്ഷണിതാക്കളായി എത്തിയ ഇരുവര്‍ക്കും എലിസബത്ത് രാജ്ഞിയുമായി പ്രത്യേക കൂടി കാഴ്ചയ്ക്കുള്ള അവസരവും ലഭിച്ചു. സുരേഷ് ഗോപി അണിഞ്ഞിരുന്ന കോട്ടാണ് രാജ്ഞിയുടെ ശ്രദ്ധയില്‍പ്പെട്ടത്. താങ്കള്‍ ഏത് മണ്ഡലത്തില്‍ നിന്നുള്ള എംപിയാണെന്നും രാജ്ഞി സുരേഷ് ഗോപിയോട് ചോദിക്കുകയുണ്ടായി. സിനിമ നടനാണെന്ന പരിഗണനയില്‍ പ്രധാനമന്ത്രി പ്രത്യേകം ക്ഷണിച്ചതാണ് എന്ന മറുപടി നല്‍കിയപ്പോള്‍ സെനറ്റംഗമാണെല്ലെ എന്നായിരുന്നു രാജ്ഞിയുടെ ചോദ്യം.
Post Your Comments