ഈ 22 കാരനൊപ്പം മലയാളത്തിന്റെ മെഗാസ്റ്റാറും!

തമിഴ് സിനിമയില്‍ തരംഗമായ ധ്രുവങ്ങള്‍ 16 എന്ന ചിത്രം പ്രേക്ഷകര്‍ ആരും മറക്കില്ല. എഞ്ചിനീയറിങ്ങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു വന്ന 22 കാരന്‍ കാര്‍ത്തിക്  നരേന്‍ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തില്‍ റീമേക്ക് ചെയ്യപ്പെടുന്നു. തമിഴില്‍ ഈ ചിത്രത്തിലെ പ്രധാന വേഷമായ പോലീസുകാരന്‍ ചെയ്തതത് റഹ്മാനായിരുന്നു. എന്നാല്‍ മലയാളത്തില്‍ നായകനാവുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്ന് സൂചന. റഹ്മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം തമിഴിലെ പോയ വര്‍ഷത്തെ മികച്ച ത്രില്ലര്‍ എന്നാണു വിലയിരുത്തല്‍.

കാര്‍ത്തിക് നരേന്‍ തന്റെ രണ്ടാമത്തെ ചിത്രവും ആരംഭിച്ചു. അരവിന്ദ് സ്വാമിക്കൊപ്പം തെലുങ്ക് താരം നാഗചൈതന്യയും ചിത്രത്തില്‍ പ്രാധാന വേഷത്തില്‍ എത്തുമെന്ന് സൂചന

Share
Leave a Comment