CinemaGeneralNEWS

അശ്ലീല സന്ദേശങ്ങള്‍ അധികമായാല്‍, ആളുകള്‍ വേട്ടയാടുന്നതിനെക്കുറിച്ച് നടി രാജശ്രീ ദേശ് പാണ്ഡെ

സെക്സി ദുര്‍ഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെ തനിക്കു സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്ന മോശം അനുഭവങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ്. സെക്സി ദുര്‍ഗ്ഗ പോലെ ഒരു സിനിമയില്‍ എങ്ങനെ അഭിനയിക്കുന്നുവെന്നാണ് ഓരോരുത്തരുടെയും ചോദ്യം അതിനുശേഷം ഒരുപാട് അശ്ലീല സന്ദേശങ്ങള്‍ വരാറുണ്ടെന്നും നടി പറയുന്നു. ഒരുപെണ്ണ്‍ എന്ന നിലയിലുള്ള ഒരു ബഹുമാനം മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ, പക്ഷേ എന്നെ നിരന്തരം വേട്ടയാടുകയാണ്. സ്ത്രീകളുടെ സ്വകാര്യ ഭാഗത്തെക്കുറിച്ചുള്ള സന്ദേശങ്ങള്‍ എനിക്ക് സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്നുണ്ട്. കണ്ടില്ലെന്നു നടിയ്ക്കാനാണ് എന്റെ സുഹൃത്തുക്കള്‍ എന്നോട് പറയുന്നത്. എന്നാല്‍ ഒരു പരിധിവിട്ട് ഇത്തരം ആക്രമണങ്ങള്‍ കണ്ടില്ലെന്ന്‍ നടിക്കുന്നത്‌ ഒരു കുറ്റകൃത്യമാണ്. എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് സിനിമയിലുള്ള സുഹൃത്തുക്കള്‍ പോലും എന്നെ മനസ്സിലാക്കുന്നില്ല എന്നുള്ളതാണ്. ‘സെക്സി ദുര്‍ഗ്ഗ’ എന്ന സിനിമയുടെ പേര് കേട്ട് ഇതൊരു പോണ്‍ ചിത്രമാണോ എന്ന് പലരും തെറ്റിദ്ധരിച്ചു. ‘ഹരം’ എന്ന എന്‍റെ ആദ്യ ചിത്രത്തില്‍ വികാരപരമായ രംഗം ചെയ്തിരുന്നു. ആ രംഗം മാത്രം കട്ട് ചെയ്തു രാജശ്രീ ദേശ്പാണ്ഡയുടെ സെക്സ് വീഡിയോ എന്ന തരത്തില്‍ പ്രചരിപ്പിച്ചു. ഇത്തരം ആക്രമണങ്ങളിലൂടെ എന്നെ തഴയാം എന്നാരും കരുതണ്ട ഞാനൊരു കലാകാരിയാണ്.

shortlink

Related Articles

Post Your Comments


Back to top button