സിനിമയിലെ സ്ത്രീവിരുദ്ധ പരമാര്‍ശങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ പരിഹസിച്ച് സംവിധായകന്‍ രഞ്ജിത്ത്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘സ്പിരിറ്റ്’ എന്ന സിനിമയിലെ സംഭാഷണം എടുത്തു പറഞ്ഞുകൊണ്ടാണ് സിനിമയിലെ സത്രീ വിരുദ്ധതയെ എതിര്‍ക്കുന്നവരെ രഞ്ജിത്ത് പരിഹസിക്കുന്നത്. ‘കള്ളുകുടി നിര്‍ത്തിയത് നന്നായി ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ’ എന്ന സ്പിരിറ്റിലെ സംഭാഷണത്തെ മാറ്റി എഴുതി കൊണ്ടാണ് രഞ്ജിത്തിന്‍റെ പരിഹാസം. ‘ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു, എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു’ ഇങ്ങനെയായിരുന്നു രഞ്ജിത്ത് സ്പിരിറ്റിലെ സത്രീ വിരുദ്ധ സംഭാഷണത്തെ തിരുത്തി എഴുതിയത്. മാതൃഭൂമിയില്‍ പ്രേംചന്ദ് എഴുതിയ ലേഖനത്തെ മുന്‍നിര്‍ത്തിയായിരുന്നു രഞ്ജിത്തിന്‍റെ പരമാര്‍ശം. ടി.ദാമോദരന്റെ പുത്രി ഭര്‍ത്താവാണ് പ്രേം ചന്ദ്. അന്തരിച്ച ടി ദാമോദരന്റെ സിനിമകളിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങള്‍ ആര് തിരുത്തുമെന്ന ചോദ്യവും രഞ്ജിത്ത് ലേഖനത്തിന്‍റെ പ്രതികരണമായി ഉന്നയിക്കുന്നു.
സിനിമയിലെ നിരവധി താരങ്ങളും സംവിധായകരും സത്രീ വിരുദ്ധത ഇനി സിനിമയില്‍ തുടരില്ലെന്ന നിലപാടുമായി നേരെത്തെ രംഗത്ത് വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു മാതൃഭൂമിയിലെ ‘ആക്ഷേപങ്ങളും അഭിപ്രായങ്ങളും’ എന്ന കോളത്തില്‍ രഞ്ജിത്ത്പ്രതികരിച്ചത്.
Post Your Comments