GeneralNEWS

ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് നടി കാതല്‍ സന്ധ്യയുടെ വെളിപ്പെടുത്തല്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ പല നടിമാരും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക പീഡന കഥ ഇതിനോകം തുറന്നു പറഞ്ഞു കഴിഞ്ഞു. ഒടുവിലായി നടി കാതല്‍ സന്ധ്യയാണ് തനിക്കു നേരിട്ട ലൈംഗിക അനുഭവത്തെക്കുറിച്ച് തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. ആക്രമിക്കപ്പെട്ട നടി തന്‍റെ എറ്റവും അടുത്ത സുഹൃത്താണെന്നും, അവളുടെ ധൈര്യത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ തനിക്ക് അഭിമാനമുണ്ടെന്നും കാതല്‍ സന്ധ്യ പറയുന്നു.

ലൈംഗിക പീഡനത്തിന് ഞാനും ഇരയായിട്ടുണ്ട്. എന്നാല്‍ ആള്‍ക്കൂട്ടത്തിന്‍റെ തിരക്കിലായതിനാല്‍ എനിക്ക് ഒന്നും ചെയ്യാനോ സംഭവത്തെക്കുറിച്ചു പരാതിപ്പെടാനോ കഴിഞ്ഞില്ല. ചെന്നൈയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവേയായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍.

shortlink

Post Your Comments


Back to top button