
സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചവരെ പരിഹസിച്ചുള്ള രഞ്ജിത്തിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്. ‘സ്പിരിറ്റ്’ സിനിമയിലെ സ്ത്രീ വിരുദ്ധ സംഭാഷണം തിരുത്തി എഴുതിയുള്ള രഞ്ജിത്തിന്റെ പരിഹാസത്തിനെതിരെ സിനിമാ മേഖലയിലെ നിരവധി പേര് രംഗത്ത് വന്നു കഴിഞ്ഞു. രഞ്ജിത്തിന്റെ സിനിമയായ ആറാം തമ്പുരാനിലെ ഡയലോഗ് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് നടി റിമ കല്ലിങ്കല്‍ രഞ്ജിത്തിന്റെ പരിഹാസത്തിനു മറുപടി നല്‍കിയിരിക്കുന്നത്.
‘അറിവിന്റെ ഗിരിനിരകള്‍ കീഴടക്കുമ്പൊഴും ഒരുവന്റെയുള്ളില്‍ അലയടിക്കുന്ന ഉത്തരമില്ലാത്ത ചോദ്യം, ഞാനാര്?. അതിന്റെ അര്‍ഥമറിയുക എന്നതാണ് ഓരോ മനുഷ്യാത്മാവിന്റെയും ജീവിതനിയോഗം’ തന്റെ ഏറ്റവും ജനപ്രീതി നേടിയ സിനിമകളിലൊന്നില്‍ സംവിധായകന് രഞ്ജിത്ത് എഴുതിയതാണിത്. സ്ത്രീത്വത്തെ മനസിലാക്കുകയും അറിയുകയും ചെയ്യുകയാണ് അതിന്റെ ഒരുതലം. പ്രപഞ്ചത്തിന്റെ തുലനാവസ്ഥയെക്കുറിച്ച് മനസിലാക്കുകയും- റിമ കല്ലിങ്കല്‍
Post Your Comments