GeneralNEWS

നടി ആക്രമിക്കപ്പെട്ട സംഭവം; വക്കീലിനെതിരെ പൊട്ടിത്തെറിച്ച് നടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് നടിയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ രംഗത്ത്. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും, സിനിമാ രംഗത്ത് ഒരു വിശ്വസ്തന്റെ മുഖം മൂടിയണിഞ്ഞാണ് അയാള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്തതെന്നും രഞ്ജു പറയുന്നു.

രഞ്ജുവിന്‍റെ പ്രതികരണം

അവള്‍ പെട്ടന്ന് തളര്‍ന്നു പോകുന്ന പെണ്‍കുട്ടിയൊന്നുമല്ല. പള്‍സര്‍ സുനിയെന്നല്ല ആര് ശ്രമിച്ചാലും അവളെ തോല്‍പ്പിക്കാനാകില്ല. ഒരുപാട് സെലിബ്രിറ്റികളെ അണിയിച്ചൊരുക്കുന്ന ആളാണ് ഞാന്‍. അവളെപ്പോലെ ധൈര്യമുള്ള വേറെ ആരെയും ഞാന്‍ കണ്ടിട്ടില്ല. എനിക്കവള്‍ മകളെപ്പോലെയാണ്. സംഭവം അറിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് എനിക്ക് അവളോട് സംസാരിക്കാന്‍ അവസരം ലഭിച്ചത്. അതുവരെ ഞാന്‍ അനുഭവിച്ച വിഷമം എനിക്ക് പറഞ്ഞറിയിക്കാനാവില്ല. അവള്‍ പെട്ടന്ന് തളര്‍ന്നു പോകുന്ന പെണ്‍കുട്ടിയൊന്നുമല്ല. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്തതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. സിനിമാ രംഗത്ത് ഒരു വിശ്വസ്തന്റെ മുഖം മൂടിയണിഞ്ഞാണ് അയാള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തിക്ക് തുനിഞ്ഞത്. അയാളെ മാതൃകാപരമായി ശിക്ഷിക്കണം. ഗോവിന്ദ ചാമി, അമീര്‍ തുടങ്ങിയ ക്രിമിനലുകള്‍ക്ക് വക്കാലത്ത് പറഞ്ഞ ആളൂര്‍ തന്നെയാണ് പള്‍സര്‍ സുനിയ്ക്ക് വേണ്ടിയും ഹാജരാകുന്നത് എന്ന് കേട്ടു. ആളൂരിനോട് ഈ നാട്ടിലെ അമ്മമാര്‍ ക്ഷമിക്കില്ല. പെണ്‍കുട്ടികളുടെ മാനത്തിന് ഒരു വിലയുമില്ലെന്നാണോ ആളൂര്‍ ഉദ്ദേശിക്കുന്നത്.

കടപ്പാട്;(മാതൃഭൂമി ഡോട്ട്കോം)

shortlink

Post Your Comments


Back to top button