യുവനടിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചനയില്‍ ആരും ഇല്ല എന്ന് പറയുന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി. ഇതിനു പിന്നില്‍ അതിശക്തരായ ആരോ ഉണ്ടെന്ന് ഭാഗ്യലക്ഷ്മി. ആരുടെയോ ക്വട്ടേഷനാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞത് തള്ളിക്കളയാനാകില്ല. കേസ് ഒന്നുമില്ലാതെ പോകുമോ എന്ന് നടി ആശങ്ക പ്രകടിപ്പിച്ചതായും ഭാഗ്യലക്ഷ്മി പറയുന്നു. ഗൂ
ഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ വാക്കില്‍ തകര്‍ന്നു പോകുന്ന ഒരു കുടുംബമുണ്ടെന്നും ഒരു സഹോദരാനായോ അച്ഛനായോ ആ നടിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടാല്‍ മാത്രമേ അവള് അനുഭവിച്ച വേദന അറിയാന്‍ കഴിയൂവെന്നും അവര്‍ വിമര്‍ശിച്ചു.
പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞ വാക്കുകള്‍ ദുരൂഹമാണെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു. നടിയുടെ കുടുംബത്തെ താന്‍ നേരിട്ട് സന്ദര്‍ശിച്ചിരുന്നു. എന്തും നേരിടാമെന്ന ധൈര്യത്തോടെയായിരുന്നു അമ്മയും സഹോദരനുമടക്കമുള്ളവര്‍ അവര്‍ക്ക് പിന്തുണ നല്‍കിയത്. സംഭവം നടന്ന അന്ന് രാത്രിയോടെ തന്നെ തന്റെ കണ്ണീര് വറ്റിയെന്നാണ് നടി പറഞ്ഞത്.
Post Your Comments