
ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് ജയരാജിന്റെ പുതിയ ചിത്രമായ വീരം തിയേറ്ററുകളില്‍ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഷേക്സ്പിയറിന്റെ മാക്ബത്തിനെയും കേരളത്തില്‍ പാടിപ്പതിഞ്ഞ വടക്കന്‍ പാട്ടിലെ ചന്തുവിനെയും കോര്‍ത്തിണക്കിക്കൊണ്ടാണ് വീരം ഒരുക്കിയിരിക്കുന്നത്.
ബോളിവുഡ് താരമായ കുനാല്‍ കപൂറാണ് പ്രധാന കഥാപാത്രമായ ചന്തുവിനെ അവതരിപ്പിച്ചത്. എന്നാല്‍ ചന്തുവിനെ അവതരിപ്പിക്കാന്‍ മറ്റൊരാളെ ആദ്യം കണ്ടിരുന്നുവെന്നു സംവിധായകന് വെളിപ്പെടുത്തുന്നു. മലയാള സിനിമയിലെ ഇതിഹാസ താരമായ ഭരത് മോഹന്‍ലാലിനെ നായകനാക്കി വീരം ഒരുക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്ന് ജയരാജ് വ്യക്തമാക്കി. സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സംവിധായകന് ഇത് വെളിപ്പെടുത്തിയത്.
ചിത്രത്തിന്റെ സ്ക്രിപ്റ്റുമായി മോഹന്‍ലാലിനെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ എന്തു കൊണ്ടോ അതു നടക്കാതെ പോയെന്നും സംവിധായകന് പറഞ്ഞു. അതിനുശേഷം നടത്തിയ അന്വേഷണത്തില്‍ നാലായിരം അഭിനേതാക്കളില്‍ നിന്നും അവസാനം കുനാല്‍ കപൂറിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും സംവിധായകന് വ്യക്തമാക്കി.
ജയരാജിന്റെ നവരസ പരമ്പരയായ സ്നേഹം, കരുണം, ശാന്തം, കരുണം, അത്ഭുതം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പുരാത്തെത്തിയ ചിത്രമാണ് വീരം. 35 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്.
Post Your Comments