
ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുന്പ് ഇന്ത്യന്‍ യുവത്വം ഏറ്റുപാടിയ ഒരു പാട്ടിനു പുത്തന്‍ ഫെമിനിസ്റ്റ് വേര്‍ഷനുമായി ഒരു സംഘം. കേരളത്തില്‍ സദാചാര ഗുണ്ടായിസവും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങളും അരങ്ങു തകര്‍ക്കുന്ന സമകാലിക കാലത്ത് ഈ ഗാനം ശ്രദ്ധേയമാവുകയാണ്. 1994ല്‍ പുറത്തിറങ്ങിയ കാതലന്‍ എന്ന ശങ്കര്‍ ചിത്രത്തില്‍ റഹ്മാന്‍ ഒരുക്കിയ ഉര്‍വശി ഉർവശി.. എന്ന ഗാനത്തിനാണ് പുതിയ വേര്‍ഷന്‍ വന്നിരിക്കുന്നത്.
തമിഴില്‍ വൈരമുത്തുവും ഹിന്ദിയില്‍ പി കെ മിശ്രയും വരികളെഴുതിയ ഈ റഹ്മാന്‍ ഗാനം ഇന്ത്യന്‍ യുവതയെ ടേക്ക് ഇറ്റ് ഈസി എന്ന് പറയാന്‍ പഠിപ്പിച്ചു. ഈ ഗാനത്തിന് ബ്രേക്ക് ത്രൂ ഇന്ത്യ മീഡിയയാണ് ഫീമെയില്‍ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. ടേക്ക് ഇറ്റ് ഈസിക്ക് പകരം ഇറ്റ്സ് ഓള്‍ ബുള്‍ഷിറ്റ് എന്ന് വിളിച്ചു പറയുകയാണ് ഗാനം.
കേരളത്തില്‍ മാത്രമല്ല ഭാരതത്തിലും സദാചാര ഗുണ്ടായിസവും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും അരങ്ങു തകര്‍ക്കുന്ന കാലത്ത് വിജയിക്കണമെങ്കില്‍ ചില്ലുവാതിലുകല്‍ തകര്‍ത്തുകളയണമെന്ന് ഈ ഫെമിനിസ്റ്റ് ഗാനം പറയുന്നു. സ്ത്രീകളെ വരിഞ്ഞുമുറുക്കുന്ന സമൂഹത്തിന്‍റെ നിയമ സദാചാര സങ്കല്പങ്ങള്‍ അസംബന്ധമെന്ന് പുതിയ ഗാനം വിളിച്ചു പറയുന്നു.
Post Your Comments